അന്ന രാജൻ

 
Entertainment

അശ്ലീലം നിറച്ച് എഡിറ്റ് ചെയ്ത ചിത്രം ഇൻസ്റ്റഗ്രാമിൽ, അന്തസിന് കളങ്കമുണ്ടാക്കി; നീതിക്കായി പോരാടുമെന്ന് നടി അന്ന രാജൻ

വിഷയത്തിൽ നടപടി സ്വീകരിക്കണെന്ന് ആവശ‍്യപ്പെട്ട് കേരള പൊലീസിനോടും സൈബർ പൊലീസിനോടും അഭ‍്യർഥിച്ചതായും നടി വ‍്യക്തമാക്കി

Aswin AM

അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശേരി ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അന്ന രാജൻ. അഭിനയത്തിനു പുറമെ ഉദ്ഘാടന വേദികളിൽ സജീവമാണ് താരം. സോഷ‍്യൽ മീഡിയയിലും അന്നയ്ക്ക് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ തന്‍റെ ചിത്രം അശ്ലീലം നിറച്ച് ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവന്നിരിക്കുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് നടി.

അന്നയ്ക്ക് പുറമെ മറ്റു നടിമാരുടെ ചിത്രങ്ങളും അശ്ലീലം നിറച്ച് ഇതിൽ എഡിറ്റ് ചെയ്തിട്ടുണ്ട്. അശ്ലീലവും അപകീർത്തികരവുമായ രീതിയിൽ ഇത് പോസ്റ്റ് ചെയ്തത് തന്‍റെ അന്തസിന് കളങ്കമുണ്ടാക്കിയെന്നാണ് നടി പറയുന്നത്.

ഇക്കാര‍്യത്തിൽ നടപടി സ്വീകരിക്കണെന്ന് ആവശ‍്യപ്പെട്ട് കേരള പൊലീസിനോടും സൈബർ പൊലീസിനോടും അഭ‍്യർഥിച്ചതായും നീതി ലഭിക്കുന്നതു വരെ നിയമപരമായി പോരാടുമെന്നും നടി വ‍്യക്തമാക്കി. മതിയായ തെളിവുകൾ തന്‍റെ കൈവശമുണ്ടെന്നും ഔദ‍്യോഗികമായി പൊലീസിൽ പരാതി നൽകുമെന്നും നടി അറിയിച്ചു.

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"

സിന്ധു നദീജല കരാർ: തീരുമാനത്തിൽ നിന്ന് പിന്മാറില്ലെന്ന് ഇന്ത്യ, ആർബിട്രേഷൻ കോടതിയുടെ ഉത്തരവ് തള്ളി

ഇത്തവണ കറന്‍റ് ബില്ല് കൂടും: സെപ്റ്റംബറില്‍ ഇന്ധന സര്‍ചാര്‍ജ് ഈടാക്കാൻ കെഎസ്ഇബി

തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ കട്ടിലില്‍ നിന്ന് വീണു പരുക്കേറ്റ രോഗി മരിച്ചു