നടി ഭാവന

 
Entertainment

നീ ജീവിതകാലം മുഴുവൻ എന്‍റെ കൂടെയുണ്ടാകും; വൈകാരികമായ കുറിപ്പുമായി നടി ഭാവന

അനോമി എന്ന ചിത്രത്തെക്കുറിച്ചാണ് നടി കുറിച്ചിരിക്കുന്നത്

Jisha P.O.

കൊച്ചി: ചില കഥാപാത്രങ്ങൾ, ചില പേരുകൾ, ചില സ്ഥലങ്ങൾ നമ്മുടെ മനസിൽ ജീവിതകാലം മുഴുവൻ നിലനിൽക്കും. അത് ഒരുപക്ഷേ നമ്മോട് കൂടുതൽ അടുത്ത് നിൽക്കുന്നത് കൊണ്ടാവും. ഇതുപോലുള്ള വൈകാരികമായ കുറിപ്പാണ് നടി ഭാവന തന്‍റെ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്.

അടുത്തിടെ പുറത്തിറക്കിയ അനോമി എന്ന ചിത്രത്തെക്കുറിച്ചാണ് നടി വാചാലയായിരിക്കുന്നത്. അനോമിയിലെ സാറ എന്ന ഫോറൻസിക് അനലിസ്റ്റ് എന്ന കഥാപാത്രം തന്‍റെ ജീവിതകാലം മുഴുവൻ തനിക്കൊപ്പമുണ്ടായിരിക്കുമെന്നാണ് ഭാവന പറയുന്നത്.

സാറയായുള്ള തന്‍റെ യാത്ര ആനന്ദകരമായിരുന്നെന്നാണ് ഭാവന കുറിച്ചത്. ഇതോടൊപ്പം ലൊക്കേഷൻ ചിത്രങ്ങളും പങ്കുവെച്ചു. നീ ജീവിതത്തിൽ വീണ്ടും സമാധാനവും പ്രതീക്ഷയും കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നന്ദി എല്ലാത്തിനും നന്ദി ഭാവന കുറിച്ചു. മരണത്തിന്‍റെ സമവാക്യം എന്ന പ്രമേയവുമായി എത്തിയ ഈ ചിത്രം ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ശാസ്ത്രീയവും വൈകാരികവമായുള്ള ഈ ചിത്രത്തിൽ റഹ്മാനാണ് നായകൻ.

"ഞങ്ങൾ തയാർ, തിരിച്ചടിക്ക് അമെരിക്ക കാത്തിരുന്നോളൂ!" ട്രംപിന്‍റെ ഉപരോധ ഭീഷണിയിൽ നിലപാട് കടുപ്പിച്ച് ഇറാൻ

കാശിക്കു പോകുന്നുവെന്ന് കുറിപ്പെഴുതി വീട് വിട്ടു പോയ 17 കാരനെ ഇതുവരെ കണ്ടെത്താനായില്ല; പൊലീസ് വാരണാസിലെത്തും

''സതീശൻ സർക്കാർ പിണറായി സർക്കാരിന്‍റെ കാർബൺ കോപ്പി''; ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലെന്ന് കെ. സുരേന്ദ്രൻ

പഞ്ചസാര 'കയ്ക്കും'! ക്ഷാമം രൂക്ഷം; രണ്ടാഴ്ചയ്ക്കിടെ വില ഉയർന്നത് 40 ശതമാനം

ആമസോൺ, ഇൻസ്റ്റമാർട്ട്, ബിഗ്ബാസ്കറ്റ് ലൈസൻസുകൾ റദ്ദാക്കി കർണാടക സർക്കാർ