ഹുമ ഖുറേഷി

 
Entertainment

''എവിടെ പോയാലും ചോദിക്കുന്നത് ടോക്സിക്കിനെ പറ്റി''; ചിത്രത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമെന്ന് ഹുമ ഖുറേഷി

ചിത്രത്തിൽ എലിസബത്ത് എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്

കെജിഎഫ് സ്റ്റാർ ‍യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ് എന്ന ചിത്രത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ബോളിവുഡ് നടി ഹുമ ഖുറേഷി. ചിത്രത്തിൽ എലിസബത്ത് എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്‍റെ ഭാഗമായതു മുതൽ തനിക്ക് ലഭിക്കുന്ന സ്നേഹം അവിശ്വസനീയമാണെന്നും നടി പറഞ്ഞു.

ഞാൻ എവിടെ പോകുമ്പോഴും മാധ‍്യമങ്ങളെ കാണുമ്പോൾ അവർ ചോദിക്കുന്ന ഒരേയൊരു ചോദ‍്യം ടോക്സിക്കിനെ പറ്റിയാണ്. എനിക്ക് തോന്നുന്നു നിങ്ങൾ അത് വൈറലാക്കുന്നു. അതാണ് സിനിമയുടെ ശക്തി. നടി പ്രസ്താവനയിൽ പറഞ്ഞു.

ഹുമ ഖുറേഷിക്ക് പുറമെ കിയാര അദ്വാനി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. 1940 മുതൽ 1970 വരെയുള്ള കാലഘട്ടത്തിൽ ഗോവയിൽ നടക്കുന്ന കഥയാണിത്. റായ എന്ന അധോലോക നായകനായാണ് യഷ് വേഷമിടുന്നത്. കെവിഎൻ പ്രൊഡക്ഷൻസും യഷിന്‍റെ തന്നെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.