ലെന
file pic
ആത്മാക്കളെ നേരിട്ടു കണ്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി ലെന. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ലെനയുടെ വെളിപ്പെടുത്തൽ. ടോക്ക് ടു ദ് എൻറ്റിറ്റീസ് എന്ന പുസ്തകം വായിച്ചതിനു ശേഷമാണ് തനിക്കുള്ള ആ കഴിവു തിരിച്ചറിഞ്ഞതെന്നും താൻ ഒന്നു രണ്ട് തവണ ആത്മാവിനെ കണ്ടിട്ടുണ്ടെന്നും ലെന പറയുന്നു.
ആദ്യമൊന്നും ആത്മാക്കളെ തിരിച്ചറിഞ്ഞിരുന്നില്ലെന്നും തനിക്ക് മാത്രമല്ല പലർക്കും ആത്മാക്കളെ കാണാം, അങ്ങനെ ആത്മാക്കളെ കാണാൻ കഴിയുന്ന സുഹൃത്തുക്കൾ തനിക്കുണ്ടെന്നും ലെന പറയുന്നു.
''ടോക്ക് ടു ദ് എൻറ്റിറ്റീസ് എന്നൊരു പുസ്തകം ഞാൻ വായിച്ചിരുന്നു. രാത്രി അപ്പൂപ്പനെ സ്വപ്നം കണ്ടു, റൂമിൽ അമ്മൂമ്മ വന്നിരിക്കുന്നതുപോലെ തോന്നുന്നു എന്നൊക്കെ പലരും പറയാറുണ്ട്. ഇതൊക്കെ അവരുടെ ഇമാജിനേഷൻ ആണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്.
ഞാന്‍ ഒന്ന് രണ്ട് വട്ടം കണ്ടിട്ടുണ്ട്. ഒരിക്കല്‍ സുഹൃത്തിന്‍റെ വീട്ടില്‍ നില്‍ക്കുമ്പോള്‍ ഉറക്കത്തില്‍ നിന്നും എണീറ്റപ്പോള്‍ പൊക്കമുള്ള ഒരാള്‍ ജീന്‍സും ജുബ്ബയും തോളില്‍ ഒരു സഞ്ചിയുമായി നടന്നങ്ങ് പോയി. ഞാന്‍ ഞെട്ടി, ഉറങ്ങുന്ന റൂമില്‍ നിന്നും ഒരാള്‍ നടന്നു പോയോ! നോക്കിയപ്പോള്‍ അപ്പുറത്ത് പോകാന്‍ വഴിയൊന്നുമില്ല, ജനലാണ്. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ സുഹൃത്ത് ആളുടെ പേര് പറഞ്ഞിട്ട് അദ്ദേഹം ആണെന്ന് പറഞ്ഞു. അദ്ദേഹം മരിച്ചു പോയിട്ട് കുറച്ചായി, പക്ഷെ ഇവിടെ ഇടയ്‌ക്കൊക്കെ വരാറുണ്ടെന്ന് പറഞ്ഞു. അങ്ങനെ കുറച്ചുനാള്‍ എനിക്ക് കാണാനുള്ള സിദ്ധി തുറന്ന് കിട്ടിയിരുന്നു. പക്ഷെ ഞാന്‍ തന്നെ അടച്ചു പൂട്ടി.
പേടിച്ചിട്ടല്ല. വേണ്ടാ എന്ന് വച്ചതാണ്. ഇനിയും ആ മേഖലയിലേക്ക് പോകാനില്ല. ഇവിടെ മനുഷ്യന്മാരെ തന്നെ ഡീല്‍ ചെയ്യാനുണ്ട്. ഇനി ശരീരമില്ലാത്ത മനുഷ്യരെക്കൂടെ ഡീല്‍ ചെയ്യാന്‍ വയ്യ. ടോക് ടു ദ എന്‍റിറ്റീസ് എന്ന ബുക്കിലൂടെയാണ് എനിക്കിത് സാധ്യമായത്. ആ ബുക്കില്‍ പറയുന്നത് നമുക്ക് ആത്മാക്കളോട് സംസാരിക്കാമെന്നാണ്. മനുഷ്യന്മാരിലുള്ളത് പോലെ നെഗറ്റീവും പോസിറ്റീവുമായ എനര്‍ജികളുമുണ്ട്. ഭാഗ്യത്തിന് എനിക്ക് നെഗറ്റീവായതിനെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല.
ഒരിക്കല്‍ സിസി ടിവിയില്‍ ഹ്യൂമണ്‍ ബോഡി ഡിറ്റക്റ്റഡ് എന്ന് കാണിച്ചു. ഞാന്‍ നോക്കുമ്പോള്‍ ഒന്നും കാണുന്നില്ല. എന്‍റിറ്റികളെ കാണാന്‍ സാധിക്കുന്ന സുഹൃത്തിന് അയച്ചു കൊടുത്തു. എനിക്കൊരു സര്‍ക്കിള്‍ ചെയ്ത് അയച്ചു തന്നു. അതില്‍ എനിക്ക് വ്യക്തമായി കാണാന്‍ സാധിച്ചു. രിക്കാൻ താൽപര്യമില്ലാതെ മരണം സംഭവിക്കുന്നവർ, വേണ്ടപ്പെട്ടവരെ നഷ്ടപ്പെട്ടുപോകുന്നതിലുള്ള വിഷമത്തിൽ മരിക്കുന്നവർ ഇങ്ങനെയുള്ള എല്ലാ അവസ്ഥകളിലും എൻറ്റിറ്റി തുടരും. ശരീരം മാത്രമാണ് പോകുന്നത്. ആത്മാവ് ഇവിടെ തന്നെ ഉണ്ടാവും.
ഇങ്ങനെയൊന്നുമില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നവരുണ്ട്, അവരോട് ചോദിക്കേണ്ടത്, ഇതിങ്ങനെ ഇല്ല എന്നു പറയാനുള്ള കാരണം എന്താണ്. അതും ഒരു വിശ്വാസമല്ലേ, അല്ലാതെ റിസർച്ച് ചെയ്ത് കണ്ടെത്തിയിട്ടൊന്നുമില്ലല്ലോ. ഇതിലൊരു തെറ്റും ശരിയുമില്ല. നമ്മുടെ കാഴ്ചപ്പാടിലൂടെ മാത്രമാണ് നമ്മൾ ഈ ലോകം കാണുന്നത്. ശരിക്കും ഇതൊരു മായാലോകമാണ്." എന്നാണ് ലെന പറയുന്നത്. ലെനയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.