മല്ലിക സുകുമാരൻ |ശ്വേത മേനോൻ

 
Entertainment

"വിവരവും വിവേകവുമുള്ള സ്ത്രീകൾ ഇക്കൂട്ടത്തിലില്ല'; അമ്മയിലെ കൂട്ട രാജിയിൽ മല്ലിക സുകുമാരൻ

ശ്വേതയാിരുന്നില്ല, മറിച്ച് ഭരണസമിതിയെ മറ്റുള്ളവരായിരുന്നു രാജിവയ്ക്കേണ്ടിയിരുന്നത്

Namitha Mohanan

ംഅധികാരത്തിലേറി ഒരു വർഷം തികയുന്നതിന് മുൻപ് താര സംഘടനയായ അമ്മയുടെ ഭരണസമിതി രാജിവച്ചതിനു പിന്നാലെ പ്രതികരണവുമായി നടി മല്ലിക സുകുമാരൻ. ശ്വേതയ്ക്ക് പകരം ഭരണസമിതിയിലെ മറ്റുള്ളവരായിരുന്നു രാജിവയ്ക്കേണ്ടിയിരുന്നതെന്നാണ് മല്ലികയുടെ പ്രതികരണം.

സ്ത്രീകള്‍ക്ക് നിലനില്‍ക്കാന്‍ കഴിയാത്ത സംഘടനയായി അമ്മ മാറിയിട്ടില്ല. മാന്യമായി പേരുമാറിയാൽ‌ നിലനില്‍ക്കുമെന്നും വിഷയത്തിൽ സീനിയർ നടന്മാർ ഇടപെടണമെന്നും അവർ മൗനം പാലിച്ചിട്ട് കാര്യമില്ല. വിവരവും വിവേകവും നന്നായി സംസാരിക്കാനും കഴിയുന്നവർ നേതൃസ്ഥാനത്തേക്ക് വരട്ടെ. അക്കൂട്ടത്തിൽ സ്ത്രീകൾ കുറവാണ് ഇല്ലെന്ന് തന്നെ പറയാമെന്നും മല്ലിക കൂട്ടിച്ചേർത്തു.

വാര്‍ഷിക കണക്ക് പാസാക്കാന്‍ പറ്റിയില്ല എന്നത് വാസ്തവമാണ്. അതിന്‍റെ കുറ്റബോധം ശ്വേതയ്ക്കുണ്ട്. സംഘടനയിലെ മറ്റ് പെണ്ണുങ്ങളെല്ലാം തെറ്റ് ചെയ്തവര്‍ തന്നെയാണ്. ശ്വേതയ്ക്ക് പകരം മറ്റുള്ളവരായിരുന്നു രാജി വച്ച് കാണിക്കേണ്ടിയിരുന്നത്. അവരാരും ചെയ്തില്ല. പകരം ശ്വേത ചെയ്തു.

കണക്കിലെ പൊരുത്തക്കേടാണ് ശ്വേതയ്ക്ക് വല്ലായ്മ ഉണ്ടാക്കിയത്. ജനറല്‍ സെക്രട്ടറിക്കും, ഖജാന്‍ജിയ്ക്കും അല്ലെ കണക്കിന്‍റെ ഉത്തരവാദിത്വം. അതാണ് സത്യം. സെക്രട്ടറിയും ട്രഷററിയും ഒക്കെ ആണ് കണക്ക് ശരിയായില്ലെന്ന് പറയുമ്പോള്‍ രാജിവയ്ക്കേണ്ടത്. പക്ഷേ അവര്‍ മിണ്ടാതിരുന്നപ്പോള്‍, താന്‍ ഒട്ടിപ്പിടിച്ചിരിക്കേണ്ടെന്ന് ശ്വേതയ്ക്ക് തോന്നിയിട്ടുണ്ടാകും.

ഭരണ സമിതിയ്ക്ക് ഒരുപാട് തെറ്റുകളൊക്കെ പറ്റിയിട്ടുണ്ട്. മല്ലിക ചേച്ചി ലൂസ് ടോക്കര്‍ എന്ന് കുക്കുപരമേശ്വരന്‍ പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് കുക്കു അത് പറഞ്ഞത്. കാണാതെ, കേള്‍ക്കാതെ അഭിപ്രായങ്ങള്‍ പറഞ്ഞ് എല്ലാവരും തമ്മില്‍ സ്വരചേര്‍ച്ച ഇല്ലാതായി. അവര്‍ എന്ത് പറഞ്ഞാലും എനിക്ക് കുഴപ്പമില്ല. തുള്ളാനുള്ള പ്രായമൊക്കെ എനിക്ക് കഴിഞ്ഞു.

കാര്യങ്ങള്‍ പഠിച്ച് സംസാരിക്കുന്ന, വിവരമുള്ള, ചലച്ചിത്ര ലോകത്തെ പറ്റി ആധികാരികമായിട്ട് നല്ല ഭാഷയില്‍ സംസാരിക്കാന്‍ അറിയാവുന്നവര്‍ ഭരണ സമിതിയില്‍ വരണം. അക്കൂട്ടത്തില്‍ പെണ്ണുങ്ങള്‍ വളരെ കുറവാണ്. ഇല്ലെന്ന് തന്നെ പറയണം. സംഘടന നിലനില്‍ക്കണമെങ്കില്‍ നന്നായിട്ട് നയിക്കണം. നന്നായിട്ട് നയിക്കുന്നവരോട് ശത്രുതാമനോഭാവം വച്ചു പുലര്‍ത്തുന്ന പെണ്ണുങ്ങളെ ഏഴയലത്ത് അടുപ്പിക്കരുതെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

വെള്ളാപ്പള്ളി രക്ഷപെടാൻ പിണറായിയെയും ബിജെപിയും സ്വാധീനിച്ചു: വി.എം. സുധീരൻ

മുല്ലപ്പെരിയാർ സമിതിയിൽനിന്ന് കേരളത്തെ ഒഴിവാക്കിയത് അംഗീകരിക്കാനാവില്ല: മന്ത്രി

ഫുഡ് ഡെലിവറിയുടെ മറവിൽ ലഹരി വിതരണം; താക്കീതുമായി ആഭ്യന്തര മന്ത്രി

സൂര്യവംശിയുടെ പ്രതികാരം; ഇന്ത്യ എ ടീമിനു കിരീടം

ഇത്രയും കാലം വുമൺ കാർഡ് ഇറക്കി കളിച്ചു, ഇപ്പോഴത് പൊളിച്ചടുക്കി; ശ്വേത മേനോനെതിരേ ബാബുരാജ്