നിലീൻ സാന്ദ്ര | ശ്യാമിൻ ഗിരീഷ്

 
Entertainment

നടി നിലീൻ സാന്ദ്ര വിവാഹിതയാവുന്നു; വരൻ യുവ സംവിധായകൻ

ആവാസവ്യൂഹം എന്ന ചിത്രത്തിലും പിന്നീട് 2018 എന്ന ചിത്രത്തിലും നിലീൻ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്

Namitha Mohanan

വിവാഹിതയാവാൻ ഒരുങ്ങുകയാണെന്ന് കരിക്ക് താരം നിലീൻ സാന്ദ്ര. യുവ സംവിധായകൻ ശ്യാമിൻ ഗിരീഷാണ് വരൻ. സമൂഹമാധ്യമത്തിലൂടെയാണ് നിലീൻ ഇക്കാര്യം അറിയിച്ചത്. ഇരുവരും ഒത്തുള്ള മനോഹരമായ ദൃശ്യത്തിനൊപ്പം ദൈവം തനിക്കായി അയച്ചുതന്ന അനുഗ്രഹത്തെ വിവാഹം കഴിക്കാൻ പോവുകയാണെന്ന് നിലീൻ കുറിക്കുകയായിരുന്നു.

കുറിപ്പിന്‍റെ പൂർണരൂപം...

ദൈവം ഒരു സ്ത്രീയെ അനുഗ്രഹിക്കാൻ തീരുമാനിക്കുമ്പോൾ, അവളുടെ ആത്മാവിനെ എങ്ങനെ പരിപാലിക്കണമെന്നും അവളോട് എങ്ങനെ പെരുമാറണമെന്നും അറിയാവുന്ന ഒരു പുരുഷനെ ദൈവം അവൾക്ക് അയയ്ക്കുന്നു എന്ന് പറയാറുണ്ട്.

2017-ൽ, ദൈവം എനിക്ക് എന്‍റെ കാമുകനെ അയച്ചു - ഒരു കാമുകനായിട്ടല്ല, മറിച്ച് എന്‍റെ ഉറ്റ സുഹൃത്തായി.

ഇപ്പോൾ, വർഷങ്ങൾക്ക് ശേഷം, ഒരിക്കൽ എന്‍റെ ഉറ്റ സുഹൃത്തായി എന്‍റെ കൂടെ നടന്ന അതേ പുരുഷനോടൊപ്പം ഞാൻ എന്നെന്നേക്കുമായി നടക്കുകയാണ്.

ഞാൻ വെറുതെ വിവാഹം കഴിക്കുകയല്ല...

ദൈവം വളരെക്കാലം മുമ്പ് എനിക്ക് അയച്ച അനുഗ്രഹത്തെ ഞാൻ വിവാഹം കഴിക്കുകയാണ്.

കരിക്ക് എന്ന വെബ് സീരിസിലൂടെ സുപരിചിതയായ നടിയാണ് നിലീൻ സാന്ദ്ര. ആവാസവ്യൂഹം എന്ന ചിത്രത്തിലും പിന്നീട് 2018 എന്ന ചിത്രത്തിലും നിലീൻ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഒന്നിലധികം വെബ് സീരിസുകൾ നിലീൻ എഴുതിയിട്ടുണ്ട്.

സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഇറ്റ് എ മെഡിക്കൽ മിറാക്കിൾ എന്ന ചിത്രം ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്തിട്ടുണ്ട്. അഖില ഭാർഗവനാണ് ചിത്രത്തിലെ നായിക.

"ഇത്രയധികം വേട്ടയാടപ്പെട്ട മറ്റൊരു മന്ത്രിയില്ല, വീണാ ജോർജിന് പിന്നിൽ പാറപോലെ പാർട്ടി ഉറച്ച് നിൽക്കും": സജി ചെറിയാൻ

ബിജെപി എംപി മമതക്കൊപ്പം വേദി പങ്കിട്ടു; തൃണമൂൽ കോൺഗ്രസിൽ ചേർന്നേക്കും

തൊണ്ടിമുതൽ കേസിൽ ശിക്ഷ മരവിപ്പിക്കണം; ആന്‍റണി രാജു ഹൈക്കോടതിയിൽ

അസമിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു

സ്വപ്നങ്ങൾ ബാക്കിയാക്കിയാണ് കുഞ്ഞ് മടങ്ങിയത്, രക്ഷിതാക്കളെ നമിക്കുന്നു; മൻ കീ ബാത്തിൽ ആലിനെ അനുസ്മരിച്ച് പ്രധാനമന്ത്രി