പ്രിയങ്ക അനൂപ്

 
Entertainment

"ഇങ്ങനെ പൈസയുണ്ടാക്കുന്നവർ സ്ത്രീയല്ല, എനിക്കാ പൈസ ആവശ്യമില്ല"; സബ്സ്ക്രിപ്ഷനെതിരേ പ്രിയങ്ക

നന്നായി അധ്വാനിച്ച് ജീവിച്ചു കൂടെ എന്നും പ്രിയങ്ക ചോദിച്ചു.

Entertainment Desk

മൂഹമാധ്യമങ്ങളിലെ സബ്സ്ക്രിപ്ഷനെ വിമർശിച്ച് നടി പ്രിയങ്ക അനൂപ്. ഇങ്ങനെ പൈസയുണ്ടാക്കുന്നവർ സ്ത്രീയല്ല. ഒരാളല്ല, ഒരുപാട് പേർ കാണുന്നുണ്ട്. കാണാനായിട്ട് വേറെ എന്തെങ്കിലും സംഭവം ചെയ്യുക. ഇതു പോലെയുള്ള ആൾക്കാരെയെല്ലാം വലിച്ചു കീറുക. നന്നായി അധ്വാനിച്ച് ജീവിച്ചു കൂടെ എന്നും പ്രിയങ്ക ചോദിച്ചു. താൻ എന്തായാലും സബ്സ്ക്രിപ്ഷൻ തുടങ്ങാൻ തീരുമാനിച്ചിട്ടില്ലെന്നും അതിൽ നിന്നുള്ള പൈസ ആവശ്യമില്ലെന്നും പ്രിയങ്ക പറഞ്ഞു.

ഇൻസ്റ്റഗ്രാമിലെ സബ്സ്ക്രിപ്ഷൻ ഓപ്ഷൻ ഉപയോഗിക്കുന്നവരാണ് അന്ന രാജൻ ഉൾപ്പെടെയുള്ള നടിമാർ. അഹാന കൃഷ്ണൻ, ഹൻസിക, ഇഷാനി എന്നിവരും സബ്സ്ക്രിപ്ഷൻ തുടങ്ങിയിരുന്നു.

വിവാദ ഇൻഫ്ലുവൻസറായ രേണു സുധിയും സബ്സ്ക്രിപ്ഷൻ ആരംഭിച്ചിട്ടുണ്ട്. പർപ്പിൾ ഹാൽസിയൻ എന്ന മലയാളി മോഡൽ സബ്സ്ക്രിപ്ഷനിലൂടെ കോടികൾ സമ്പാദിക്കുന്നതായി പുറത്തു വന്നിരുന്നു. എന്നാൽ അടുത്തിടെ അക്കൗണ്ട് ഡിസേബിൾ ആകുകയും പകരം അതേ പേരിൽ മറ്റൊരു അക്കൗണ്ട് ആരംഭിക്കുകയും ചെയ്തു.

5 ദിവസത്തിനകം കാലവർഷം ഇങ്ങെത്തും; കേരളത്തിൽ മഴ സജീവമാവുന്നു

വീണയുടെ ലോക്കർ തുറന്ന് പരിശോധിക്കാൻ ഇഡി; ഉടൻ സമൻസ് അയക്കും

അ​തി​ശക്തമായ മഴയിൽ മുങ്ങി തലസ്ഥാനം

ഫെയ്സ്ബുക്ക് പോസ്റ്റിട്ട പ്രിൻസിപ്പലിനെ സസ്പെന്‍ഡ് ചെയ്ത സംഭവം; നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിർദേശം

10 കോടി ഒന്നാം സമ്മാനം; മണ്‍സൂണ്‍ ബം​പ​ർ ഭാഗ്യക്കുറി ടിക്കറ്റുകള്‍ വിപണിയില്‍