ഹിമാനി ശിവ്പുരി

 
Entertainment

സ്വന്തം വീട് വാടകയ്ക്ക് കൊടുത്ത് നടി; ഒരു രാത്രിക്ക് 6000 രൂപ|Video

വീടിന്‍റെ മുകൾ നിലയാണ് താരം സഞ്ചാരികൾക്കായി തുറന്നു കൊടുത്തിയിരിക്കുന്നത്.

Entertainment Desk

മുസൂറി: ഉത്തരാഖണ്ഡിലെ മുസൂറിയിലുള്ള സ്വന്തം വീട് ഹോം സ്റ്റേ ആക്കി നടി ഹിമാനി ശിവ്പുരി. ശൈൽ ശിഖർ എന്ന വീടാണ് വിനോദസഞ്ചാരികൾക്കു വേണ്ടി ഒരുക്കിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വീടിന്‍റെ മുകൾ നിലയാണ് താരം സഞ്ചാരികൾക്കായി തുറന്നു കൊടുത്തിയിരിക്കുന്നത്. ശുദ്ധവായു ശ്വസിച്ച് സ്വന്തം വീട്ടിലെന്ന പോലെ താമസിക്കാനും മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാനും വീട്ടിലുണ്ടാക്കിയ ഭക്ഷമം കഴിക്കാനും പറ്റിയ സ്ഥലം എന്നാണ് താരം സ്വന്തം ഹോംസ്റ്റേയെ കുറിച്ച് വിശദീകരിക്കുന്നത്.

ഒരു ബെഡ്റൂമും ബാത് റൂമും ഉള്ള പ്രൈവറ്റ് റൂമിന് 2 പേർക്ക് ഒരു രാത്രിയിലേക്ക് 5642 രൂപയാണ് ഈടാക്കുന്നത്. 65കാരിയായ ഹിമാനി ഇപ്പോൾ ടിവി ഷോകളിൽ സജീവമാണ്. 1984 മുതൽ ബോളിവുഡിൽ സജീവമായിരുന്നു.

ഹം ആപ്കേ ഹേ കോൻ, രാജ, ദിൽവാലേ ദുൽഹനിയാ ലേ ജായേങ്കേ, ഖാമോഷി, ഹീറോ നമ്പർ 1, ദീവാന മസ്താന, ബന്ധൻ, കുച്ച് കുച്ച് ഹോത്താ ഹേ, ബീവി നമ്പർ 1 തുടങ്ങിയ സിനിമകളിൽ പ്രധാന വേഷങ്ങളിൽ എത്തിയിട്ടുണ്ട്. വീട് ഹോംസ്റ്റേ ആക്കിയെന്ന് വെളിപ്പെടുത്തിക്കൊണ്ടൊരു ഹോംടൂർ ആണ് താരം ഇൻസ്റ്റഗ്രാമിലൂടെ പുറത്തു വിട്ടിരിക്കുന്നത്.

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

വിജയ് ഒഴിഞ്ഞ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വൈകും; കോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

അടിക്ക് തിരിച്ചടിയുമായി ക്യാനഡ; യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം