ഭർത്താവ് ഓർമയായിട്ട് 11വർഷം; ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിലെന്ന് നടി

 
Entertainment

ഭർത്താവ് ഓർമയായിട്ട് 11വർഷം; ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിലെന്ന് നടി

സംവിധായകൻ ശങ്കർ കൃഷ്ണയെയാണ് ഇന്ദുലേഖ വിവാഹം കഴിച്ചിരുന്നത്.

Entertainment Desk

വിവാഹവാർഷിക ദിനത്തിൽ മനോഹരമായ കുറിപ്പ് പങ്കിട്ട് മിനിസ്ക്രീൻ താരം ഇന്ദുലേഖ. സംവിധായകൻ ശങ്കർ കൃഷ്ണയെയാണ് ഇന്ദുലേഖ വിവാഹം കഴിച്ചിരുന്നത്. 11 വർഷം മുൻപ് ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് അദ്ദേഹം മരണപ്പെട്ടു. എങ്കിലും ഇരുപത്തഞ്ചാം വിവാഹവാർഷിക ദിനത്തിൽ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കു വച്ചു കൊണ്ട് ആശംസകൾ നേർന്നിരിക്കുകയാണ് താരം.

ഒരുമിച്ചുണ്ടായിരുന്ന വർഷങ്ങളിലല്ല ചില ബന്ധങ്ങളുടെ മൂല്യം, അതിൽ അവശേഷിപ്പിച്ച സ്നേഹത്തിലും മാറ്റിമറിച്ച ജീവിതങ്ങളിലും അവശേഷിപ്പിക്കുന്ന ഓർമകളിലുമാണ്. സ്നേഹവും ചിരിയും സ്വപ്നങ്ങളും പ്രതിസന്ധികളും ഒരുപാട് ഓർമകളും നിറഞ്ഞ മനോഹരമായ ഒരു ജീവിതയാത്രയാണ് ആഘോഷിക്കുന്നത്.

ഞങ്ങൾക്ക് ഇരുപത്തഞ്ചാം വിവാഹവാർഷിക ആശംസകൾ എന്നാണ് ഇന്ദുലേഖ കുറിച്ചിരിക്കുന്നത്. നർത്തകി കൂടിയായ ഇന്ദുലേഖ ഡബ്ബിങ് മേഖലയിലും സജീവമാണ്. ഉണ്ണിമായ എന്നൊരു മകളുമുണ്ട്.

പരീക്ഷാ ക്രമക്കേടുകൾ തടയാൻ ബില്ലുമായി സർക്കാർ

മീരാബായ് ചാനുവിന് 'ഹാട്രിക്' സ്വർണം

പരീക്ഷാ പരിഷ്കരണത്തിന് ഉന്നതതല ദൗത്യസംഘം; നന്ദൻ നിലേകനി നയിക്കും

വാഷിങ്ടൺ സുന്ദറിനു പകരം പുതുമുഖം പരിഗണനയിൽ

യുഡിഎഫ് യോഗത്തിൽ മദ്യ നയം ചർച്ചയാകും