ഷക്കീല

 
Entertainment

നടി ഷക്കീല ഉംറ ചെയ്യാൻ മെക്കയിലേക്ക്; യാത്രയാക്കി സുഹൃത്തുകൾ|Video

ഹിജാബ് ധരിച്ചെത്തിയ ഷക്കീലയെ സുഹൃത്തുക്കളെല്ലാവരും ചേർന്ന് യാത്രയാക്കുന്ന വിഡിയോയാണ് പങ്കു വച്ചിരിക്കുന്നത്.

നീതു ചന്ദ്രൻ

മെക്കയിലേക്ക് ആത്മീയ യാത്ര ആരംഭിച്ച് നടി ഷ‌ക്കീല. ഉംറ നിർവഹിക്കുന്നതിനായി താരം യാത്ര തിരിക്കുന്ന വിഡിയോ സുഹൃത്തായ രതീഷ് ക്രിസ്റ്റഫർ ആണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചിരിക്കുന്നത്. ഹിജാബ് ധരിച്ചെത്തിയ ഷക്കീലയെ സുഹൃത്തുക്കളെല്ലാവരും ചേർന്ന് യാത്രയാക്കുന്ന വിഡിയോയാണ് പങ്കു വച്ചിരിക്കുന്നത്. സന്തോഷകരമായ യാത്ര ആശംസിക്കുന്നു.

നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാകുന്നു. മിസ് യു മാ എന്നാണ് വിഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്. ബി ഗ്രേഡ് സിനിമകളിലൂടെ പ്രശസ്തിയിലേക്കു കുതിച്ച താരം അടുത്തിടെയായി അഭിനയത്തിൽ നിന്ന് അകന്നു നിൽക്കുകയാണ്.

താൻ വലിയ തെറ്റ് ചെയ്തുവെന്നും അതിൽ നിന്ന് പുറത്തു വരാൻ ആഗ്രഹമുണ്ടെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ അവർ വെളിപ്പെടുത്തിയിരുന്നു. അവിവാഹിതയായി തുടരുന്ന ഷക്കീല ഒരു ട്രാൻസ് വ്യക്തിയെ ദത്തെടുത്തും മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

വിജയ് ഒഴിഞ്ഞ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വൈകും; കോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

അടിക്ക് തിരിച്ചടിയുമായി ക്യാനഡ; യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം