ലക്ഷ്മിപ്രിയ, ഉഷ ഹസീന

 
Entertainment

ലക്ഷ്മിപ്രിയയെ പോലെ വർഗീയ വിഷം തുപ്പുന്നവരെ 'അമ്മ'യ്ക്ക് വേണ്ട, അൻസിബ‍യുടെ നിലപാടാണ് ശരി; ചുട്ട മറുപടിയുമായി ഉഷ

ജനിച്ച മതത്തെയും പരിശുദ്ധ ഖുറാനെയും തള്ളിപ്പറഞ്ഞ നിങ്ങളുടെ ശവം തനിക്ക് കാണേണ്ടെന്നും ഉഷ പറഞ്ഞു

Aswin AM

താരസംഘടനയായ 'അമ്മ'യുടെ ജനറൽ ബോഡി യോഗത്തിലുണ്ടായ തർക്കങ്ങൾക്കു പിന്നാലെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവച്ച നടി ലക്ഷ്മിപ്രിയയ്ക്ക് ചുട്ട മറുപടിയുമായി നടി ഉഷ ഹസീന.

ലക്ഷ്മിപ്രിയയെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്ക് വേണ്ടെന്നും അൻസിബ ഹസന്‍റെ നിലപാടാണ് ശരിയെന്നും അവളെ തങ്ങൾ ചേർത്തു പിടിച്ചെന്നും ഉഷ വ‍്യക്തമാക്കി. ലക്ഷ്മിപ്രിയ കഴിഞ്ഞ ദിവസം രാത്രി തനിക്കും പൊന്നമ്മ ബാബുവിനും മെസേജ് അയച്ചിരുന്നുവെന്നും അതിലെ മാറ്റർ തന്നെയാണ് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചതെന്നും ഉഷ പറഞ്ഞു.

അമ്മ സംഘടനയിൽ വർഗീയത കൊണ്ടുവരാനുള്ള വലിയ മോഹം തങ്ങൾ പൊളിച്ചടുക്കിയതിന്‍റെ രോധനമായിട്ടേ ഇതിനെ കാണുന്നുള്ളുവെന്നും അൻസിബ കഴിഞ്ഞ 10 മാസം അനുഭവിച്ച വിഷമങ്ങൾക്കും അപമാനങ്ങൾക്കും തങ്ങൾ കഴിഞ്ഞ ദിവസം തന്നെ മറുപടി നൽകിയെന്നും ഉഷ കൂട്ടിച്ചേർത്തു.

ജനിച്ച മതത്തെയും പരിശുദ്ധ ഖുറാനെയും തള്ളിപ്പറഞ്ഞ നിങ്ങളുടെ ശവം തനിക്ക് കാണേണ്ടെന്നും ഉഷ പറഞ്ഞു. താൻ മരിക്കുന്നതെങ്കിൽ ശവം കാണാൻ പോലും വരരുതെന്ന് ലക്ഷ്മിപ്രിയ അമ്മയുടെ ഔദ‍്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അയച്ച രാജിക്കത്തിൽ പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഉഷ ഹസീന രംഗത്തെത്തിയത്.

പ്രിയദർശിനി പദ്ധതി തുടരാം; സൗജന്യ യാത്രക്കെതിരായ ഹർജി തള്ളി ഹൈക്കോടതി

മൂന്നു വർഷം കൂടി കാലാവധി നീട്ടി; തുഷാര്‍ മേത്ത സോളിസിറ്റര്‍ ജനറലായി തുടരും

"പകർച്ചവ്യാധി വരുന്നത് ഏതെങ്കിലും ഭരണാധികാരിയുടെ പ്രശ്നംകൊണ്ടാണെന്ന് ഞങ്ങൾ പറയില്ല": മുഹമ്മദ് റിയാസ്

ഫിലിപ്പീന്‍സില്‍ സ്‌കൂളില്‍ വെടിവെപ്പ്: 3 വിദ്യാര്‍ഥികള്‍ മരിച്ചു; 5 പേര്‍ക്ക് പരുക്ക്

തിങ്കളാഴ്ച പിറന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം, ശിവകാശിയിൽ വെടിക്കെട്ട്; വിജയ്‌യുടെ പിറന്നാൾ ആഘോഷമാക്കി ടിവികെ