അനുരാഗ് കശ‍്യപിനൊപ്പം നടി വേദിക പിന്‍റോ

 
Entertainment

''ബോക്സ് ഓഫിസിൽ പരാജയപ്പെട്ടത് നിരാശപ്പെടുത്തി, പിന്നീട് ഒരുപാട് അവസരം ലഭിച്ചു''; അനുരാഗ് കശ‍്യപ് ചിത്രത്തെ പറ്റി വേദിക പിന്‍റോ

ചിത്രം ബോക്സ് ഓഫിസിൽ പരാജയപ്പെട്ടത് തന്നെ നിരാശപ്പെടുത്തിയെന്നാണ് നടി പറയുന്നത്

Aswin AM

ബോളിവുഡിൽ മിനിമം ഗ‍്യാരന്‍റിയുള്ള സംവിധായകരിൽ ഒരാളാണ് അനുരാഗ് കശ‍്യപ്. ഇങ്ങ് മോളിവുഡിലും അനുാരാഗിന് ഒരുപാട് ആരാധകരുണ്ട്. അനുരാഗിന്‍റെ ചിത്രത്തിൽ അഭിനയിക്കാൻ കൊതിക്കുന്നവരും ഏറെയാണ്. ഇപ്പോഴിതാ അനുരാഗ് കശ‍്യപിന്‍റെ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് തന്‍റെ കരിയറിലെ വലിയ നാഴികകല്ലാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി വേദിക പിന്‍റോ.

നീരജ് പാണ്ഡെയുടെ സംവിധാനത്തിൽ 2022ൽ പുറത്തിറങ്ങിയ ഓപ്പറേഷൻ റോമിയോ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നടിയാണ് വേദിക. പിന്നീട് ഗുമ്ര എന്ന ചിത്രത്തിലും വേഷമിട്ടതോടെ നടി ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനു പിന്നാലെയാണ് അനുരാഗ് കശ‍്യപ് ചിത്രമായ നിശാഞ്ചിയിൽ വേദിക അഭിനയിച്ചത്. എന്നാൽ ചിത്രം ബോക്സ് ഓഫിസിൽ പരാജയപ്പെട്ടത് തന്നെ നിരാശപ്പെടുത്തിയെന്നാണ് നടി പറയുന്നത്.

എനിക്ക് ആ ചിത്രം അത്രയധികം ഇഷ്ടമായിരുന്നു. ഒരു മോശം റിവ‍്യൂ പോലും വായിച്ചതായി എനിക്ക് അറിവില്ല. എല്ലാവരും ചിത്രത്തെ പറ്റി നല്ലത് മാത്രം പറയുമ്പോൾ എന്തുകൊണ്ട് അത് നല്ലതായിരിക്കില്ലെന്നത് ആശയക്കുഴപ്പമുണ്ടാക്കിയെന്ന് നടി വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

അനുരാഗ് കശ‍്യപ് ചിത്രത്തിൽ അഭിനയിച്ചത് മികച്ച അനുഭവമായിരുന്നുവെന്നും അത് പ്രൊഫഷണലായും വ‍്യക്തിപരമായും തന്നെ മാറ്റിയെന്നും നടി തുറന്നു പറഞ്ഞു. ഒരു മികച്ച നടനാകാൻ മാത്രമല്ല മികച്ച വ‍്യക്തിയാകാനും പഠിച്ചു. ആ ചിത്രത്തിലൂടെ എങ്ങനെ എന്നെത്തന്നെ സ്വീകരിക്കണമെന്ന് ഞാൻ പഠിച്ചു. നിശാഞ്ചിയുടെ ഭാഗമായതിൽ വളരെയധികം അഭിമാനവും നന്ദിയും തോന്നുന്നു. നടി പറഞ്ഞു.

നിശാഞ്ചിയുടെ ഭാഗമായതോടെ തനിക്ക് ഒരുപാട് അവസരങ്ങൾ ലഭിച്ചുവെന്നും നടി വെളിപ്പെടുത്തി. നിശാഞ്ചിയിലെ പ്രകടനം കണ്ടത്കൊണ്ടാണ് മുസാഫിർ കഫേ എന്ന സീരിസിൽ വേഷം ലഭിച്ചതെന്നും നടി പറഞ്ഞു. പ്രണയ ചിത്രത്തിൽ അഭിനയിക്കണമെന്നത് തന്‍റെ ആഗ്രഹമായിരുന്നുവെന്നും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഇതേപറ്റി സംസാരിക്കുമായിരുന്നുവെന്നും നടി പറയുന്നു.

ഇപ്പോൾ തനിക്ക് ഇത് വിധി പോലെ തോന്നുവെന്നും നടി കൂട്ടിച്ചേർത്തു. മുസാഫിർ കഫെയിലെ സുധ എന്ന കഥാപാത്രത്തെ പറ്റി വായിച്ചപ്പോൾ താനുമായി ഒരുപാട് ബന്ധമുള്ളതായി തോന്നിയെന്നും നടി പറഞ്ഞു. ദിവ‍്യ പ്രകാശ് ദുബെയുടെ ഇതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പ്രണയം, ആഗ്രഹം, സ്വയം കണ്ടെത്തൽ എന്നിവയിലൂടെ സഞ്ചരിക്കുന്ന മൂന്ന് അപരിചിതരുടെ കഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്. ശരണ‍്യ രാജഗോപാൽ രചന നിർവഹിക്കുമ്പോൾ രുചിർ അരുണാണ് മുസാഫിർ കഫേ സംവിധാനം ചെയ്യുന്നത്.

കശ്മീരിൽ ഭീകരാക്രമണം; അമർനാഥ് യാത്രയ്ക്ക് സുരക്ഷയൊരുക്കാൻ നിയോഗിച്ച പൊലീസുകാരൻ കൊല്ലപ്പെട്ടു

അറ്റകുറ്റപ്പണി: കാലടി പാലത്തിൽ മൂന്നു ദിവസം രാത്രി യാത്രാ നിരോധനം

പ്രായപൂർത്തിയായാലും മകളുടെ വിദ്യാഭ്യാസ ചെലവ് വഹിക്കാൻ അച്ഛൻ ബാധ്യസ്ഥനാണ്: ഹൈക്കോടതി

വാടകവീടുകൾ കേന്ദ്രീകരിച്ച് വേശ്യാവൃത്തി; ബെംഗളൂരുവിൽ നാലു സ്ത്രീകൾ അറസ്റ്റിൽ

''ഇതുവരെ ആരും ചെയ്യാത്ത കാര‍്യമാണ് അവൻ ചെയ്യുന്നത്, അസാധ‍്യ പ്രതിഭ''; വൈഭവിനെ പുകഴ്ത്തി മുൻ ഇന്ത‍്യൻ താരം