ഗാന്ധിജിയെ മോശമായി ചിത്രീകരിച്ചു: തിയെറ്ററിൽ കയറി സംവിധായകന്‍റെ മുഖത്ത് മഷിയൊഴിച്ച് പ്രതിഷേധക്കാർ

 
Entertainment

ഗാന്ധിജിയെ മോശമായി ചിത്രീകരിച്ചു: തിയെറ്ററിൽ കയറി സംവിധായകന്‍റെ മുഖത്ത് മഷിയൊഴിച്ച് പ്രതിഷേധക്കാർ

മഹാത്മാഗാന്ധിയെ ദേശവിരുദ്ധനായും മുസ്ലീംകളുടെ അടിമയായും ചിത്രീകരിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം

Manju Soman

ബെംഗളൂരു: ഗാന്ധി വധവുമായി ബന്ധപ്പെട്ട നാടകത്തിനെതിരേ പ്രതിഷേധം. ഗാന്ധിയെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ച് നാടകം തടയുകയും സംവിധായകന്‍റെ മുഖത്ത് മഷി ഒഴിക്കുകയുമായിരുന്നു. ബെംഗളൂരുവിലെ ബനാശങ്കരിയിലെ സുചിത്ര ഫിലിം അക്കാദമിയിൽ നാടക പ്രദർശനത്തിനിടെ ശനിയാഴ്ച വൈകിട്ടാണ് പ്രതിഷേധം നടന്നത്.

മൈസൂരുവിൽ നിന്നുള്ള വിവാദ സംവിധായകൻ അഡന്ത സി. കരിയപ്പയ്ക്ക് നേരെയാണ് ഒരു കൂട്ടം പ്രതിഷേധക്കാർ മഷി ഒഴിച്ചത്. ഗാന്ധി ഹത്യേയ സത്യ (ഗാന്ധിവധത്തിനു പിന്നിലെ സത്യം) എന്ന നാടകത്തിന് എതിരേയാണ് പ്രതിഷേധം അരങ്ങേറിയത്. മഹാത്മാഗാന്ധിയെ ദേശവിരുദ്ധനായും മുസ്ലീംകളുടെ അടിമയായും ചിത്രീകരിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചാണ് പ്രതിഷേധക്കാർ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തിയത്.

ഗാന്ധിയെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് കാരയാപ്പയ്ക്കെതിരേ കോൺഗ്രസ് പരാതി നൽകി. നാടകം നടക്കുന്നതിനിടെ കാഴ്ചക്കാരിൽ ചിലർ ഇതിനെ ചോദ്യം ചെയ്തെങ്കിലും സംവിധായകൻ ഇവർക്കെതിരേ മോശം ഭാഷ ഉപയോഗിച്ചെന്നും പരാതിയില് പറയുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.