അനുഷ്ക ഷെട്ടി

 
Entertainment

വിവാഹം ഉടനെയില്ല; ഔദ്യോഗിക അറിയിപ്പ് വരും വരെ കാത്തിരിക്കൂ, ഏജ് ഷെയ്മിങ് നടക്കുന്നു: അനുഷ്ക ഷെട്ടി

വ്യാജ വിവാഹ വാർത്ത പ്രചരിക്കുന്നതിരേ നടി അനുഷ്ക ഷെട്ടി

Jisha P.O.

ഹൈദരാബാദ്: ബാഹുബലി എന്ന ചിത്രത്തോടെ ലോകശ്രദ്ധ ആകർഷിച്ച നടിയാണ് അനുഷ്ക ഷെട്ടി. സിനിമ പുറത്തിറങ്ങിയ ശേഷം അനുഷ്ക-പ്രഭാസ് കൂട്ടുക്കെട്ട് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇവർ തമ്മിൽ ഇഷ്ടത്തിലാണെന്ന് വരെ കഥകൾ ഇറങ്ങിയിരുന്നു. എന്നാൽ ഇതെല്ലാം നിഷേധിച്ച് അനുഷ്കയും പ്രഭാസും രംഗത്തെത്തിയിരുന്നു. ഇപ്പോൾ വീണ്ടും അനുഷ്കയ്ക്കെതിരേ ഗോസിപ്പുകൾ പുറത്തുവന്നിരിക്കുകയാണ്. വിവാഹവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അനുഷ്കയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. നടി ഉടൻ വിവാഹിതയാകുന്നു എന്ന തരത്തിലുള്ള വാർത്തകൾ അടുത്തിടെ വിവിധ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിനുള്ള വിശദീകരണമാണ് നടിയുടെ ടീം നൽകിയിരിക്കുന്നത്. അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് മാധ്യമപ്രവർത്തനത്തിന്‍റെ പരിധി ലംഘിക്കുന്നതാണെന്ന് നടിയുടെ ടീം വ്യക്തമാക്കി.

ഔദ്യോഗിക സ്ഥിരീകരണം വരാതെ വാർത്തയാക്കുന്നത് വ്യക്തിസ്വാതന്ത്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. സ്ത്രീകളെ ലക്ഷ്യം വച്ചുള്ള ഏജ് ഷെയ്മിങ് നിർത്തണമെന്നും അവർ ആവശ്യപ്പെട്ടു. തന്‍റെ കരിയറിലും വ്യക്തിജീവിതത്തിലും അന്തസും മാന്യതയും എപ്പോഴും കാത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ് അനുഷ്ക ഷെട്ടി.

പ്രശസ്തിക്ക് വേണ്ടി ഒരിക്കലും പബ്ലിസിറ്റി ഗിമ്മിക്കുകളെ അവർ ആശ്രയിച്ചിട്ടില്ല. തന്‍റെ സ്വകാര്യ ജീവിതം രഹസ്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് അവർ‌. വിവാഹമെന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും അതിനെ വാർത്തകൾക്കും ക്ലിക്കുകൾക്കും വേണ്ടി സെൻസേഷണലൈസ് ചെയ്യരുതെന്നും പ്രസ്താവനയിലുണ്ട്. വിവാഹം പോലുള്ള കാര്യങ്ങളിൽ ഔദ്യോഗിക അറിയിപ്പ് വരുന്നത് വരെ മാധ്യമങ്ങൾ കാത്തിരിക്കണമെന്നും അവർ പ്രസ്താവനയിൽ പറഞ്ഞാണ് വാക്കുകൾ അവസാനിപ്പിച്ചിരിക്കുന്നത്.

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങാൻ ഇനി എംഎൽഎ ഫണ്ട്; ഉത്തരവിറക്കി സംസ്ഥാന സർക്കാർ

കുത്തേറ്റ കീർത്തനയുടെ ആരോ​ഗ്യനില ​ഗുരുതരം; മുൻവൈരാഗ്യവും സുഹൃത്തുക്കളുടെ ഭീഷണിയും പ്രകോപിപ്പിച്ചെന്ന് പങ്കാളിയുടെ മൊഴി!

സസ്പെൻഷനിലായിരുന്ന ഡിവൈഎസ്പിയെ തിരിച്ചെടുത്ത നടപടി; കോൺഗ്രസ് നേതൃത്വത്തിൽ അമർഷം

ഇന്ത്യക്കെതിരേ സമനില; ബംഗളൂരുവിലെ ട്രാഫിക് ബ്ലോക്കിനെ പഴിച്ച് പനാമ കോച്ച്

കൊല്ലത്ത് യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു; സുഹൃത്ത് അറസ്റ്റിൽ