Entertainment

മമ്മൂട്ടി-അഖിൽ അക്കിനേനി ചിത്രം ഏജന്‍റിലെ ആദ്യഗാനം എത്തി

പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ഏജന്‍റ് ഏപ്രിൽ ഇരുപത്തിയെട്ടിനു റിലീസ് ചെയ്യും

മമ്മൂട്ടിയും അഖിൽ അക്കിനേനിയും ഒരുമിക്കുന്ന ഏജന്‍റ് എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. മല്ലി മല്ലി എന്നു തുടങ്ങുന്ന ഗാനമാണു റിലീസ് ചെയ്തത്. സുരേന്ദർ റെഡ്ഡിയാണു ചിത്രം സംവിധാനം ചെയ്യുന്നത്. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ഏജന്‍റ് ഏപ്രിൽ ഇരുപത്തിയെട്ടിനു റിലീസ് ചെയ്യും.

സാക്ഷി വൈദ്യയാണ് ചിത്രത്തിൽ നായിക. ഛായാഗ്രഹണം റസൂൽ എല്ലൂർ. എകെ എന്‍റർടെയ്ൻമെന്‍റ്സിന്‍റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണു ചിത്രത്തിന്‍റെ നിർമാണം. സഹനിർമ്മാതാക്കൾ അജയ് സുങ്കര, പതി ദീപ റെഡ്ഡി.

വക്കന്തം വംശിയാണു ചിത്രത്തിന്‍റെ കഥ. എഡിറ്റിങ് നവീൻ നൂലി, കലാസംവിധാനം അവിനാഷ് കൊല്ല. സഹനിർമ്മാതാക്കൾ അജയ് സുങ്കര, പതി ദീപ റെഡ്ഡി. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. പിആർഒ: ശബരി

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ