തായ്ലൻഡിൽ ബാച്ചിലറേറ്റ് പാർട്ടി ആഘോഷിച്ച് അഹാന കൃഷ്ണ; ഓസിയെ മിസ് ചെയ്യുന്നുവെന്ന് 'ടീം ബ്രൈഡ്'
വിവാഹത്തിന് മുന്നോടിയായി പ്രിയപ്പെട്ടവർക്കൊപ്പം തായ്ലൻഡിലെ ഫുക്കറ്റിൽ ബാച്ചിലറേറ്റ് പാർട്ടി ആഘോഷിച്ച ചിത്രങ്ങളു വീഡിയോയും പുറത്തുവിട്ട് അഹാന കൃഷ്ണ. വിവാഹത്തിരക്കുകൾക്കിടയിൽ സുഹൃത്തുക്കൾക്കൊപ്പം നടത്തിയ ഈ ഉല്ലാസയാത്രയുടെ മുഴുവൻ ദൃശ്യങ്ങളും ബാച്ചിലറേറ്റ് വ്ലോഗ് എന്ന പേരിലാണ് അഹാന യൂട്യൂബിൽ പങ്കുവച്ചിരിക്കുന്നത്. യാത്രയിലെ രസകരമായ നിമിഷങ്ങളും ആഘോഷങ്ങളുമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
"വിവാഹത്തിന് മുൻപ് ആഘോഷിച്ച ബാച്ചിലറേറ്റ്. എന്റെ പ്രിയപ്പെട്ട പെൺകുട്ടികൾക്കൊപ്പം ഫുക്കറ്റിൽ. ഓസിയെ മിസ് ചെയ്യുന്നു. എന്റെ സ്വപ്നത്തിലെ ബാച്ചിലറേറ്റ് പാർട്ടിയാണിത്. പ്രിയപ്പെട്ടവർക്കൊപ്പം ദൂരെയൊരു നാട്ടിൽ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ചെലവഴിക്കാൻ സാധിച്ചതിൽ നന്ദി പറയുന്നു' എന്നുമാണ് ചിത്രങ്ങൾക്കൊപ്പം അഹാന കുറിച്ചത്.
അഹാനയുടെ അമ്മ സിന്ധു കൃഷ്ണ, സഹോദരിമാരായ ഹൻസിക, ഇഷാനി എന്നിവരെയും മറ്റ് സുഹൃത്തുക്കളെയും വീഡിയോയിൽ കാണാം. സഹോദരി ദിയ കൃഷ്ണയ്ക്ക് (ഓസി) ഈ യാത്രയിൽ ഒപ്പം ചേരാൻ സാധിക്കാത്തതിന്റെ വിഷമവും അഹാന കുറിപ്പിൽ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ 13 നായിരുന്നു അഹാനയുടെ വിവാഹം.