അഹാന കൃഷ്ണ, അഹാനയുടെ അമ്മൂമ്മ തൻവിയുടെ വിഡിയോ കോളിൽ സംസാരിക്കുന്നു

 
Entertainment

"അമ്മൂമ്മ സ്ഥിരം പ്രശ്നക്കാരി, കുട്ടിക്കാലം മുതൽ അവരുടെ ഭ്രാന്ത് കാണുന്നു, തൻവിക്ക് എല്ലാം അറിയാം"; മറുപടിയുമായി അഹാന

ഒരിക്കലും പൊറുക്കാൻ പറ്റാത്ത കാര്യങ്ങൾ അവർ വിളിച്ചുപറഞ്ഞതിന്‍റെ പേരിലാണ് അമ്മൂമ്മയുമായുള്ള ബന്ധം അവസാനിപ്പിച്ചത്

Manju Soman

അഹാന കൃഷ്ണയും കുടുംബവും അമ്മൂമ്മയെ നോക്കുന്നില്ലെന്ന വിമർശനവുമായി കസിൻ തൻവി രംഗത്തെത്തിയത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഇപ്പോൾ അതിൽ മറുപടിയുമായി അഹാന തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അമ്മൂമ്മ സ്ഥിരം പ്രശ്നക്കാരിയാണ് എന്നാണ് തന്‍റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ അഹാന പറഞ്ഞത്. ചെറുപ്പം മുതൽ അമ്മൂമ്മയുടെ ഭ്രാന്ത് കാണുന്നുണ്ട്. പ്രായമായ ആളെന്ന് കരുതി പലതും ക്ഷമിച്ചു. പക്ഷേ ഒരിക്കലും പൊറുക്കാൻ പറ്റാത്ത കാര്യങ്ങൾ അവർ വിളിച്ചുപറഞ്ഞതിന്‍റെ പേരിലാണ് അമ്മൂമ്മയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. എല്ലാം അറിയാവുന്ന തൻവി ഇത് ചെയ്യരുതായിരുന്നു എന്നും അഹാന കൂട്ടിച്ചേർത്തു.

അമ്മൂമ്മയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് അപ്പൂപ്പന്‍റെ മരണവുമായി ബന്ധമില്ല എന്നാണ് അഹാന പറയുന്നത്. 2025 ഒക്‌ടോബർ 31നാണ് അമ്മൂമ്മയുമായുള്ള ബന്ധം മുറിയുന്നത്. പിന്നീട് അമ്മൂമ്മയെ കാണുന്നത് അപ്പൂപ്പൻ മരിച്ച 2026 മാർച്ച് 29നാണ്. അമ്മൂമ്മ എപ്പോഴും ഒരു പ്രശ്നക്കാരിയായിരുന്നു. ഒരുമിച്ചു പോകാൻ ശരിക്കും ബുദ്ധിമുട്ടാണ്. അമ്മൂമ്മയിൽ നിന്ന് അമ്മയ്ക്ക് സ്നേഹം ലഭിച്ചിട്ടില്ല. അമ്മ അത് അറിയായിരുന്നത് അപ്പൂപ്പൻ നല്ല പാരന്‍റ് ആയതുകൊണ്ടാണ്. ഞങ്ങളും കുഞ്ഞുനാൾ മുതൽ അമ്മൂമ്മയുടെ ഭ്രാന്തൻ സ്വഭാവങ്ങൾ കാണുന്നതാണ്. ഞങ്ങളെപ്പോഴും അതു പോട്ടെയെന്നു വയ്ക്കും. അപ്പൂപ്പന് വയ്യാതായതോടെ അമ്മൂമ്മയുടെ സ്വഭാവം കൂടുതൽ മോശമായി എന്നാണ് അഹാന പറയുന്നത്.

അപ്പൂപ്പന്‍റെ ആരോഗ്യകാര്യം പറഞ്ഞാണ് അമ്മൂമ്മയുമായി അടിയായത് എന്നാണ് നടി പറഞ്ഞത്. അപ്പൂപ്പന്‍റെ ആരോഗ്യം മോശമായതോടെ അദ്ദേഹത്തെ നോക്കാൻ ഒരു ഹോം നേഴ്സിനെ വയ്ക്കേണ്ടതായി വന്നു. ഇത് അമ്മൂമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് ഓരോ പ്രശ്നങ്ങളുണ്ടായി അവരെ ഓടിക്കും. സെപ്റ്റംബർ മുതൽ മാർച്ച് വരെ 15 ഹോം നേഴ്സാണ് വന്നു പോയത്. അമ്മൂമ്മയുടെ ഉപദ്രവം സഹിക്കാതെയാണ് അവർ പോയത്. അമ്മൂമ്മയ്ക്ക് ഭയങ്കര വൃത്തി പ്രാന്താണ്. ഹോം നേഴ്സാണ് അപ്പൂപ്പനെ ബാത്ത്റൂമിൽ കൊണ്ടുപോകുന്നതെന്ന് പറഞ്ഞ് അപ്പൂപ്പനെ ബെഡ് റൂമിൽ കിടത്താതെ ഹാളിലാണ് കിടത്തിയത്.

"ഒരു ദിവസം രാവിലെ ഹോം നഴ്സ് വിളിച്ചു പറഞ്ഞു, ‘അപ്പൂപ്പന്റെ മൂക്കിൽ നിന്ന് രക്തം വരുന്നു. എന്നെ അമ്മൂമ്മ വീട്ടിൽ കയറ്റുന്നില്ല. എന്തു ചെയ്യും’ എന്ന്. ഈ പ്രശ്നത്തിന്റെ ഇടയിൽ വളരെ മോശമായ കാര്യങ്ങൾ അമ്മൂമ്മ പറഞ്ഞു. ഒരിക്കലും ക്ഷമിക്കാൻ പറ്റാത്ത തരത്തിലുള്ള മോശം കാര്യങ്ങളാണ് വിളിച്ചു പറഞ്ഞത്. അതോടെയാണ് അമ്മൂമ്മയെ അകറ്റി നിർത്താം എന്ന് തീരുമാനിച്ചത്. എന്തുകൊണ്ടാണ് ഞങ്ങൾ വിളിക്കാത്തതെന്ന് അമ്മൂമ്മയ്ക്ക് വ്യക്തമായി അറിയാം."

അന്ന് ആ പ്രശ്നമുണ്ടായപ്പോൾ തന്നെ പിന്തുണച്ച ആളാണ് തൻവി. എല്ലാം അറിഞ്ഞിട്ടും കാനഡയിൽ നിന്ന് വിഡിയോ കോൾ ചെയ്ത് അമ്മൂമ്മയെക്കൊണ്ട് ഓരോന്ന് പറയിച്ച് അതെല്ലാം എടുത്ത് വ്ലോഗായി ഇട്ടു. അതിനെക്കുറിച്ച് തനിക്കൊന്നും പറയാനില്ല എന്നാണ് അഹാന പറഞ്ഞത്. പ്രായമായ ആളല്ലേ എന്നു കരുതി എല്ലാ കാര്യങ്ങളും അങ്ങനെ ക്ഷമിച്ചു വിടാൻ കഴിയില്ലെന്നും താരം കൂട്ടിച്ചേർത്തു.

പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവം; കേരളഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂരില്‍ എംബിബിഎസ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു

എഐഎഡിഎംകെയില്‍ നിന്ന് ഒരു എംഎല്‍എ കൂടി രാജിവച്ചു; തെരഞ്ഞെടുപ്പിനുശേഷം ആറാമത്തെ രാജി

പിഎസ്‌സി പരീക്ഷയിൽ ഞെട്ടിക്കുന്ന ക്രമക്കേട്; ഉത്തരങ്ങൾ പലതും മൂല്യനിർണയം നടത്തിയില്ല!

പുനെ കൊലപാതകം; സിയ കാമുകന് നല്‍കിയ ഒരു കോടി പ്രതിശ്രുത വരനില്‍ നിന്ന് വാങ്ങിയത്