അഹാന, നിമിഷ്, കൃഷ്ണകുമാർ

 
Entertainment

"വിവാഹിതയാകാൻ പോകുന്നുവെന്ന് അഹാന മെസേജ് അയച്ചു"; സൂചന നൽകി കൃഷ്ണകുമാർ

സുഹൃത്ത് നിമിഷ് രവിയാണ് വരനെന്നും കൃഷ്ണകുമാർ പറഞ്ഞു

Aswin AM

തന്‍റെ മൂത്ത മകളും നടിയുമായ അഹാന വിവാഹിതയാകാൻ പോകുന്നുവെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. കഴിഞ്ഞ ദിവസം ഇക്കാര‍്യം സൂചിപ്പിച്ച് അഹാന മെസേജ് അയച്ചിരുന്നുവെന്നും സുഹൃത്ത് നിമിഷ് രവിയാണ് വരനെന്നും കൃഷ്ണകുമാർ പറഞ്ഞു.

വിവാഹ കാര‍്യം തന്നോട് അഹാന പറഞ്ഞപ്പോൾ വിവാഹ ചെലവിനെ പറ്റി താൻ അഹാനയോട് സംസാരിച്ചെന്നും ദിയ സ്വന്തം ചെലവിലാണ് വിവാഹം നടത്തിയതെന്ന കാര‍്യം അഹാനയെ ഓർമപ്പെടുത്തിയെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.

ഒരു ഓൺലൈൻ മാധ‍്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ദിയയുടെ കല‍്യാണസമയത്ത് വിവാഹ ചെലവുകളെല്ലാം തന്നേ നോക്കിക്കോളാം എന്ന് പറഞ്ഞപ്പോഴാണ് സന്തോഷമായത്.

നിമിഷിന്‍റെ അച്ഛൻ രവിയെ കഴിഞ്ഞ 35 വർഷമായി തനിക്ക് അറിയാം. അദ്ദേഹം ഒരു നിർമാതാവായിരുന്നു. കൃഷ്ണകുമാർ പറഞ്ഞു. തന്‍റെ മൂന്നാമത്തെ മകൾ ഇഷാനി വിവാഹിതയാകാൻ പോകുന്നുവെന്ന സൂചനയും അദ്ദേഹം നൽകി. സുഹൃത്തായ അർജുനാണ് വരൻ.

സി-ഡിറ്റ് ക്രമക്കേട്; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ടൂറിസം ഡിവിഷൻ തുടങ്ങാൻ കെഎസ്ആർടിസി; ഭാരത് ദർശൻ യാത്രകൾ ആരംഭിക്കും

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ: നിഷ്പക്ഷ അന്വേഷണം വേണമെന്ന് അലുമ്നി അസോസിയേഷൻ; ‘മാധ്യമ വിചാരണ’ ഒഴിവാക്കണം

ഒഡിശ തീരത്ത് പ്രകൃതിവാതക സാന്നിധ്യം; കണ്ടെത്തിയത് ഒഎന്‍ജിസി

തച്ചങ്കരി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍