ഐശ്വര്യ റായ്

 
Entertainment

"മൊത്തം വീർത്തിരിക്കുന്നു, ഇവർക്ക് യോഗ ചെയ്തൂടേ": ഐശ്വര്യ റായ്ക്കു നേരെ സൈബർ ആക്രമണം

നടി ഗർഭിണിയാണോ എന്നു ചോദിച്ചുകൊണ്ടുള്ള കമന്‍റുകളും വരുന്നുണ്ട്

Manju Soman

പാരിസ് ഫാഷൻ വീക്കിൽ നിന്നുള്ള ഐശ്വര്യ റായിയുടെ റാമ്പ് വോക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കറുത്ത വസ്ത്രത്തിൽ അതിമനോഹരിയായാണ് ഐശ്വര്യ റാമ്പ് വാക്ക് നടത്തിയത്. പിന്നാലെ താരത്തെ ബോഡി ഷെയിം ചെയ്തുകൊണ്ടുള്ള കമന്‍റുകൾ വിഡിയോയ്ക്ക് താഴെ നിറയുകയാണ്.

ലോറിയൽ പാരിസിന്‍റെ എക്സ്പ്രസ് യുവർ വർത്ത് എന്ന ഷോയുടെ ഭാഗമായാണ് ഐശ്വര്യ റാമ്പിലെത്തിയത്. വിയോള ഡേവിസ്, ക്രിസ്റ്റ്യൻ ബേൽ, സൈമൺ ഐഷ്ലി തുടങ്ങിയ ഹോളിവുഡ് സുന്ദരികളും ഐശ്വര്യയ്ക്കൊപ്പമുണ്ടായിരുന്നു. ബോഡി പോസിറ്റിവിറ്റിയെ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ഷോയിൽ പങ്കെടുത്തതിനു പിന്നാലെയാണ് ഐശ്വര്യ കടുത്ത ബോഡി ഷെയ്മിങ്ങിന് ഇരയായത്.

പെർഫക്റ്റായിരുന്ന മുഖം എന്തിനാണ് നശിപ്പിച്ചത് എന്നായിരുന്നു ഒരാളുടെ ചോദ്യം. ഐശ്വര്യ തടിച്ചുവെന്നും ആകെ വീർത്തിരിക്കുന്നു എന്നുമാണ് മറ്റൊരാൾ കമന്‍റ് ചെയ്തത്. കൂടാതെ, ഗർഭിണിയാണോ എന്നു ചോദിച്ചുകൊണ്ടുള്ള കമന്‍റുകളും വരുന്നുണ്ട്.

നടി ശിൽപ്പ ഷെട്ടിയുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു ഒരു കമന്‍റ്. ശിൽപ്പയെ പോലെ യോഗയും വ്യായാമവും ചെയ്തു കൂടെ എന്നായിരുന്നു ചോദ്യം.

ഇതിനിടെ നിരവധി പേരാണ് നടിക്കു പിന്തുണയുമായി എത്തുന്നത്. 53 വയസ് പ്രായമുള്ള സ്ത്രീയാണ് ഐശ്വര്യയെന്നും അവരുടെ ശരീരത്തിൽ വ്യത്യാസമുണ്ടാകുന്നത് സ്വാഭാവികമാണ് എന്നുമാണ് ആരാധകർ കുറിച്ചത്.