സോഹം ഷാ, ആലിയ ഭട്ട്

 
Entertainment

'തുംബാദ് 2'വിൽ വൻ സർപ്രൈസ്; നവാസുദ്ദീൻ സിദ്ദിഖിക്കൊപ്പം ആ സൂപ്പർ നായികയും

നടനും നിർമാതാവുമായ സോഹം ഷായാണ് തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ചിത്രത്തിൽ‌ ആലിയ ഭട്ട് ഉണ്ടാകുമെന്ന കാര‍്യം വെളിപ്പെടുത്തിയത്

Aswin AM

ഇന്ത‍്യൻ സിനിമയിലെ തന്നെ മികച്ച ചലചിത്ര സൃഷ്ടികളിലൊന്നായ തുംബാദ് എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിൽ നടി ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തുമെന്ന് സ്ഥിരീകരിച്ച് അണിയറ പ്രവർത്തകർ.

നടനും നിർമാതാവുമായ സോഹം ഷായാണ് തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഇക്കാര‍്യം വെളിപ്പെടുത്തിയത്. ആദേശ് പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം സോഹം ഷാ തന്നെയാണ് നിർമിക്കുന്നത്.

രാഹി അനിൽ ബാർവെയാണ് തുംബാദിന്‍റെ ആദ‍്യ ഭാഗം സംവിധാനം ചെയ്തിരുന്നത്. മഹാരാഷ്ട്രയിലെ തുംബാദ് എന്ന ഗ്രാമത്തിൽ 20ാം നൂറ്റാണ്ടിലെ ഒരു നിധിക്കു വേണ്ടിയുള്ള അന്വേഷണെത്ത ചുറ്റപറ്റിയുള്ള കഥായാണ് ആദ‍്യഭാഗത്തിൽ പറയുന്നത്.

രണ്ടാം ഭാഗത്തിൽ നവാസുദ്ദീൻ സിദ്ദിഖിയും പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നത് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ ചിത്രത്തിൽ ആലിയ ഭട്ടും ഉണ്ടാകുമെന്ന കാര‍്യം വ‍്യക്തമാക്കിയിരിക്കുന്നത്. നിലവിൽ 2027 ഡിസംബർ 3നാണ് ചിത്രത്തിന്‍റെ റിലീസ് തീയതി നിശ്ചയിച്ചിരിക്കുന്നത്. ആലിയയും നവാസുദ്ദീൻ സിദ്ദിഖിയും ചിത്രത്തിലെത്തുമ്പോൾ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തെ നോക്കി കാണുന്നത്.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു