അല്ലു സിരീഷ്

 
Entertainment

പുലർച്ചെ മൂന്ന് മണിവരെ ക്ഷേത്രത്തിൽ നിന്ന് ഉച്ചത്തിൽ പാട്ട്; ഗതികെട്ട് അല്ലു സിരീഷ്, നടപടി ആവശ്യപ്പെട്ട് താരം

സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം ഹൈദരാബാദ് പൊലീസിന്‍റെ ഇടപെടൽ ആവശ്യപ്പെട്ടത്

Manju Soman

ക്ഷേത്രത്തിൽ നിന്ന് അർധരാത്രിയിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരേ പരാതിയുമായ തെലുങ്ക് നടൻ അല്ലു സിരീഷ്. ഹൈദരാബാദിലെ വിനോബ നഗറിലുള്ള ഹനുമാൻ ക്ഷേത്രത്തിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്നതിനെതിരെയാണ് താരം രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം ഹൈദരാബാദ് പൊലീസിന്‍റെ ഇടപെടൽ ആവശ്യപ്പെട്ടത്.

ദിവസങ്ങളായി ക്ഷേത്രത്തിൽ അമിത ശബ്ദത്തിൽ പാട്ടുവയ്ക്കുകയാണെന്നും പുലർച്ചെ മൂന്ന് മണിവരെ ഇത് തുടരും എന്നുമാണ് താരം എക്സിൽ കുറിച്ചത്. പല രീതിയിൽ പരാതിപ്പെടാൻ ശ്രമം നടത്തിയെന്നും എന്നാൽ നടപടിയുണ്ടായില്ലെന്നും താരം പറയുന്നുണ്ട്. ഹൈദരാബാദ് സിറ്റി പൊലീസിനെ ടാഗ് ചെയ്തുകൊണ്ടാണ് താരത്തിന്‍റെ പോസ്റ്റ്. പിന്നാലെ താരത്തിന് മറുപടിയുമായി ഹൈദരാബാദ് സിറ്റി പൊലീസ് രംഗത്തെത്തി. പരാതി ഫിലിം നഗർ സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് കൈമാറിയെന്നാണ് ഹൈദരാബാദ് സിറ്റി പൊലീസിന്‍റെ എക്സ് ഹാൻഡിലിൽ നിന്നുള്ള മറുപടി.

അല്ലു സിരീഷിന്‍റെ കുറിപ്പ് വായിക്കാം

ബഹുമാനപ്പെട്ട ഹൈദരാബാദ് പൊലീസ്, ഷെയ്ക്ക്പേട്ടിലെ അപർണ വൺ റസിഡൻഷ്യൽ സൊസൈറ്റിയിലെ താമസക്കാരനാണ് ഞാൻ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിനോഭ നഗറിലുള്ള ഹനുമാൻ ക്ഷേത്രം അനുവദിനീയമായ ശബ്ദപരിധി ലംഘിച്ചുകൊണ്ട് പുലർച്ചെ രണ്ട്- മൂന്നു മണിവരെ ഉച്ചഭാഷിണിയിൽ പാട്ടു വയ്ക്കുകയാണ്. ഞാൻ ഫിലിം നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഗണേശോത്സവം കഴിയുന്ന സെപ്റ്റംബർ 25 വരെ ക്ഷമിക്കാനാണ് അവർ ഞങ്ങളോട് ആവശ്യപ്പെട്ടത്. ഉത്സവം കഴിഞ്ഞിട്ടും ഉച്ചത്തിലുള്ള പാട്ട് നിൽക്കുന്നില്ല. നിരവധി മുതിർന്നവരും കുട്ടികളും ജോലിക്കാരുമുള്ള ഞങ്ങളുടെ സൊസൈറ്റിക്ക് ഇതൊരു ശല്യമാവുകയാണ്. ഇതിനു മുൻപും പല സ്ഥലത്തും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിൽ പരിഹാരം കാണണം എന്ന് അപേക്ഷിക്കുന്നു. നന്ദി.

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ, വിവിധ ജില്ലകളിൽ യെലോ അലർട്ട്

നിയമസഭയിലെ കൈയാങ്കളി: 11 വർഷത്തിനു ശേഷം വിചാരണ, നവംബറിൽ സാക്ഷി വിസ്താരം

'തായ്മാമൻ തങ്കമോതിരം': കുഞ്ഞി കൈയിൽ സ്വർണ മോതിരം അണിയിച്ച് വിജയ്

ഒക്റ്റോബറിൽ 16 ദിവസം ബാങ്ക് അവധി; വിശദാംശങ്ങളറിയാം!

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ മഴ മുടക്കി