കോടതി പശ്ചാത്തലത്തിൽ അൽത്താഫ് ചിത്രം; ഷൂട്ടിങ് പൂർത്തിയായി

 
Entertainment

കോടതി പശ്ചാത്തലത്തിൽ അൽത്താഫ് ചിത്രം; ഷൂട്ടിങ് പൂർത്തിയായി

കമലിനൊപ്പം ദീർഘകാലം സഹസംവിധായകനായി പ്രവർത്തിച്ചതിനു ശേഷമാണ് യതീന്ദ്രൻ സംവിധാനത്തിലേക്കെത്തിയിരിക്കുന്നത്.

Entertainment Desk

‌കോടതികളുടെ പശ്ചാത്തലവും ഗ്രാമീണ ജീവിതവും ചേർത്ത തികഞ്ഞ സറ്റയർ ചിത്രവുമായി നവാഗത സംവിധായകൻ യതീന്ദ്രൻ. സിനിമയുടെ ചിത്രീകരണം ഒറ്റപ്പാലത്തും പരിസരങ്ങളിലുമായി പൂർത്തിയായി‌. കാവിലമ്മ പ്രൊഡക്ഷൻസ്, സഞ്ജു.ജെ. ഫിലിംസ് എന്നീ ബാനറുകളിൽ കാഞ്ചന ജയരാജ്, സഞ്ജു.ജെ. എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നതും യതീന്ദ്രൻ തന്നെയാണ്. കമലിനൊപ്പം ദീർഘകാലം സഹസംവിധായകനായി പ്രവർത്തിച്ചതിനു ശേഷമാണ് യതീന്ദ്രൻ സംവിധാനത്തിലേക്കെത്തിയിരിക്കുന്നത്.

അൽത്താഫ് സലി മാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുകേഷ്, അശോകൻ, ഹരീഷ് കണാരൻ, മിയാ , പ്രവീണ, ഡോ. റോണി ഡേവിഡ്, അഭിരാം രാധാകൃഷ്ണൻ, ആനന്ദ് മന്മഥൻ, വിനീത് വിശ്വം, ഗോകുലൻ, നന്ദനാ വർമ്മ ,സോഹൻ സീനുലാൽ, അബിൻ ബിനു, , ശീതൾ സഖറിയ,മേഘ തോമസ്. ജയൻ രാജാ, സെബിബാസിം,, കൃഷ്ണപ്രിയാ, പ്രിയാ ശീജിത്ത് എന്നിവരും പ്രധാന താരങ്ങളാണ്.

ഇവർക്കൊപ്പം നൂറ്റയമ്പതോളം പുതുമുഖങ്ങളും, ഒറ്റപ്പാലം, കോങ്ങാട്, പത്തിരിപ്പാല തുടങ്ങിയ പ്രദേശങ്ങളിലെ സാധാരണക്കാരും ഈ ചിത്രത്തിന്‍റെ പ്രധാന ഭാഗമാകുന്നു. സംഗീതം- പ്രിൻസ് ജോർജ്, ഛായാഗ്രഹണം - അർജുൻ ആർക്കോട്ട്എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസ്.

പെൺകുട്ടികളെ ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതി; കെസിഎയ്ക്ക് നിർദേശവുമായി മനുഷ്യാവകാശ കമ്മിഷൻ

യോഗാദിനത്തിന്‍റെ ഒരുക്കങ്ങൾ വിലയിരുത്താൻ ഗവർണർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തതിൽ സർക്കാരിന് കടുത്ത അസംതൃപ്തി

സംസ്ഥാനത്തെ യുഡിഎഫ് ഭരണം കേരളത്തെ പിറകോട്ട് നയിക്കുന്നു; വിമർശനവുമായി സിപിഎം സെക്രട്ടേറിയറ്റ്

പിഎം ശ്രീ ധാരണാപത്രം എൽഡിഎഫ് മരവിപ്പിച്ചിരുന്നു, ഇപ്പോൾ പദ്ധതി നടപ്പാക്കാനാണ് യുഡിഎഫിന്‍റെ നീക്കം; പ്രതിപക്ഷ നേതാവ്

ഗുരുവായൂരപ്പന് വഴിപാടായി 25 കിലോയോളം തൂക്കം വരുന്ന സ്വർണക്കിരീടം സമർപ്പിച്ച് നന്തിലത്ത് ഗ്രൂപ്പ്