ഡാനി ഗ്ലോവർ

 
Entertainment

അമെരിക്കൻ നടൻ ഡാനി ഗ്ലോവറിന് അൽസ് ഹൈമേഴ്സ്; വെളിപ്പെടുത്തി താരം

തനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമകളുണ്ടെന്നും നടൻ വെളിപ്പെടുത്തി

Aswin AM

വാഷിങ്ടൺ: അമെരിക്കൻ നടനും നിർമാതാവുമായ ഡാനി ഗ്ലോവറിന് അൽസ് ഹൈമേഴ്സ് സ്ഥിരീകരിച്ചു. ഓർമ നശിപ്പിക്കുന്നതായ ഒരു രോഗത്തിന് മൂന്ന് വർഷം മുൻപ് താൻ ചികിത്സ തേടിയിരുന്നുവെന്ന് നടൻ വെളിപ്പെടുത്തി.

എന്നാൽ ഇപ്പോൾ തന്‍റെ മനസിൽ അതിന്‍റെ എല്ലാ ഭാഗങ്ങളും താൻ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പീപ്പിൾ മാഗസിനോട് വ‍്യക്തമാക്കി. തനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ലെത്തൽ വെപ്പൺ' എന്ന ഫ്രാഞ്ചൈസിയിൽ പൊലീസ് ഓഫിസറുടെ വേഷത്തിലൂടെ ആരാധകരുടെ ആവേശത്തിലാഴ്ത്തിയ പ്രശ്സ്തനായ നടനാണ് ഡാനി ഗ്ലോവർ. വരുന്ന ജൂലൈ 22ന് 80 വയസ് തികയുന്ന താരത്തെ നാലു തവണ എമ്മി അവാർഡിനായി നോമിനേറ്റ് ചെയ്തിട്ടുണ്ട്.

അമെരിക്കയിൽ 6 ദശലക്ഷത്തിലധികം ആളുകൾക്കും ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകൾക്കും അൽസ് ഹൈമേഴ്സുണ്ട്. 2000ത്തിൽ പുറത്തിറങ്ങിയ ഫോളൻ ഏയ്ഞ്ചൽസ് എന്ന മിനി സീരിയസിലെ പ്രകടനത്തിന് സ്ക്രീൻ ആക്‌റ്റേഴ്സ് അവാർഡ്, 2002ൽ ജമൈയ്ക്കൻ ഫിലിം ഫെസ്റ്റിവലിൽ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് അടക്കം നിരവധി അവാർഡുകൾക്ക് അർഹനായിട്ടുണ്ട് താരം. നടനു പുറമെ 1998- 2004 കാലഘട്ടത്തിൽ ഐക‍്യരാഷ്ട്ര സഭയുടെ വികസന പരിപാടിയുടെ ഗുഡ്‌വിൽ അംബാസഡറായും ഗ്രോവർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; അടുത്ത 5 ദിവസം കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്

മകളെ പീഡിപ്പിക്കാൻ ശ്രമിച്ച ‌അയൽക്കാരന്‍റെ കാല് തല്ലിയൊടിച്ചു; അച്ഛനെ അറസ്റ്റ് ചെയ്ത് പൊലീസ്

ഒഡീശയിൽ ഡോക്റ്റർമാരുടെ അനിശ്ചിതകാല പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക്; രോഗികൾ ദുരിതത്തിൽ

മഴയത്ത് ഫോണിൽ സംസാരിച്ച് നടന്ന ആൾ മാൻഹോളിൽ വീണു മരിച്ചു

പോക്‌സോ കേസില്‍ റിട്ട. എസ്‌ഐ അറസ്റ്റില്‍