Amitabh Bachchan
മുംബൈ: കോൻ ബനേഗാ ക്രോർപതിയുടെ 18-ാം സീസണിനെ ചിത്രീകരണത്തിനിടെ അമിതാഭ് ബച്ചന് പരുക്കേറ്റു. ബുധനാഴ്ചത്തെ പരിപാടിക്കിടെ താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പരിപാടിയുടെ തുടക്കത്തിൽ സ്റ്റേജിന്‍റെ മധ്യത്തിൽ നിന്ന് സംസാരിക്കാറുള്ള അമിതാഭ് ബച്ചൻ തന്‍റെ സീറ്റിൽ ഇരുന്നാണ് സംസാരിച്ചത്. ഇതിൽ ആരാധകർ സംശയം പ്രകടിപ്പിച്ചതോടെയാണ് വെളിപ്പെടുത്തൽ.
"എനിക്ക് മുട്ടിന് പരുക്കുണ്ട്. ചിത്രീകരണത്തിനിടെ തെന്നി വീണു. എഴുന്നേറ്റു നിൽക്കാൻ ചെറിയ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഇരുന്ന് സംസാരിക്കുന്നത്", എന്നാണ് അമിതാഭ് ബച്ചൻ പ്രതികരിച്ചത്. പരുക്ക് ഗുരുതരമല്ലെന്നും ഉടൻ ഭേദമാവുമെന്നും അദ്ദേഹം തന്നെ അറിയിച്ചു.