'അമ്മ'യിലെ ചേരിപ്പോര്; 4 പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി

 
Entertainment

'അമ്മ'യിലെ ചേരിപ്പോര്; അൻസിബ അടക്കം 4 പേർക്ക് കാരണം കാണിക്കൽ നോട്ടീസ്

അൻസിബ ഹസൻ, ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ എന്നിവർക്കാണ് നോട്ടീസ്

Namitha Mohanan

കൊച്ചി: താരസംഘടനയായ അമ്മയിൽ തർക്കങ്ങൾ തുടരുന്നതിനിടെ 4 പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. അൻസിബ ഹസൻ, ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ എന്നിവർക്കാണ് നോട്ടീസ്. ജൂൺ ഒന്നിനും മൂന്നിനും ഇടയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാണ് ആവശ്യം.

അതേസമയം, ടിനി ടോമിനെതിരായ അൻസിബയുടെ പരാതി കേൾക്കാൻ അമ്മ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ജൂൺ ആദ്യ ആഴ്ച നേരിട്ടെത്താൻ നേതൃത്വം ആവശ്യപ്പെട്ടു. 'അമ്മ'യിലെ ചേരിപ്പോര് വഷളായ സാഹചര്യത്തിലാണ് പരാതിക്കാരിയായ അൻസിബയെ കേട്ട് പ്രശ്ന പരിഹാര നീക്കത്തിലേക്ക് അമ്മയുടെ ഭരണസമിതി തീരുമാനിച്ചത്.

എന്നാൽ അമ്മ നേതൃത്വത്തിന് മുന്നിലേക്കില്ലെന്ന നിലപാടിലാണ് അൻസിബ. തന്‍റെ പരാതികൾ കേൾക്കണമെങ്കിൽ നിഷ്പക്ഷ സമിതിയെ നിയോഗിക്കണം. രമേശ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാർവ്വതി എന്നിവർ സമിതിയിൽ ഉണ്ടാകണം, സമിതിക്ക് മുന്നിൽ താൻ പറയുന്ന കാര്യങ്ങൾ വീഡിയോ റെക്കോർഡിങ് ഉറപ്പാക്കണം എന്നീ ആവശ്യങ്ങളാണ് അൻസിബ മുന്നോട്ട് വയ്ക്കുന്നത്.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം