'മിണ്ടാതിരിക്കാൻ അനന്ത് അംബാനിയുടെ ആംഗ്യം'; വൈറൽ വീഡിയോയ്ക്കെതിരേ നിയമനടപടിയുമായി ഷാരൂഖ് ഖാൻ

 
Entertainment

'മിണ്ടാതിരിക്കാൻ അനന്ത് അംബാനിയുടെ ആംഗ്യം'; വൈറൽ വീഡിയോയ്ക്കെതിരേ നിയമനടപടിയുമായി ഷാരൂഖ് ഖാൻ

ദൃശ്യങ്ങൾ നീക്കം ചെയ്യാൻ 48 മണിക്കൂർ സമയമാണ് അനുവദിച്ചിരിക്കുന്നത്

Namitha Mohanan

അനന്ത് അംബാനി തന്നോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ട് അപമാനിച്ചെന്ന വീഡിയോയ്ക്കെതിരേ നിയമനടപടിയുമായി ഷാരൂഖ് ഖാൻ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സുവിഗ്യ ശർമക്കെതിരേയാണ് ഷാറൂഖ് മാനനഷ്ടക്കേസ് നൽകിയത്.

ദൃശ്യങ്ങൾ നീക്കം ചെയ്യാൻ 48 മണിക്കൂർ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഇത്തരം പ്രചരണങ്ങൾ നിർത്തുക, റീൽ ഉടൻ നീക്കം ചെയ്യുക, അടിക്കുറുപ്പുകളും പ്രസ്താവനകളും തിരുത്തുക എന്നിങ്ങനെ നിരവധിയായ ആവശ്യങ്ങളാണ് നോട്ടീസിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, ഷാറൂഖാനെതിരേ സുവിഗ്യ ശർമ രംഗത്തെത്തി. ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ വരുന്ന വിമര്‍ശനമാണ് തന്‍റേതെന്ന് സുവിഗ്യ വാദിച്ചു. ഷാറൂഖ് ഖാനോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ട‍യാൾ അദ്ദേഹത്തെ അപമാനിച്ചില്ലെന്നാണോ അതോ അപമാനിക്കപ്പെട്ടെന്ന് പറയാൻ ധൈര്യമില്ലെന്നാണോ താങ്കൾ ഉദ്ദേശിക്കുന്നതെന്ന് സുവിഗ്യ ശർമ ചോദിക്കുന്നു.

മുംബൈയിൽ നടന്ന ഗ്ലോബൽ പീസ് ഓണേഴ്സ് 2026 വേദിയിലായിരുന്നു സംഭവം. 26/11 മുംബൈ ഭീകരാക്രമണച്ചിന്‍റെ 18-ാം വാർഷികത്തിന് മുന്നോടിയായി അമൃത ഫഡ്നാവിസിന്‍റെ ദിവ്യജ് ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്.

വേദിയിൽ സദ്ഗുരുവുമായി സംസാരിക്കുകയായിരുന്ന അനന്ത് അംബാനിയുടെ അരിലെത്തിയ ഷാരൂഖ് ഖാൻ അവരുടെ സംഭാഷണത്തിൽ ഇടപെടാൻ ശ്രമിച്ചിരുന്നു. അപ്പോഴേക്കപം അനന്ത് ഷാരൂഖിനോട് നിശബ്ദനാവാൻ ആവശ്യപ്പെടുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാൽ യഥാർഥത്തിൽ അവർ അവിടെയെന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.