"ഉർവശി ചേച്ചി പറഞ്ഞത് വിശ്വസിക്കാനാവുന്നില്ല, ഇത് എന്നെ ബാധിക്കുമോ എന്ന് പേടിയുണ്ട്"; വിഡിയോയുമായി അവതാരക

 
Entertainment

"ഉർവശി ചേച്ചി പറഞ്ഞത് വിശ്വസിക്കാനാവുന്നില്ല, ഇത് എന്നെ ബാധിക്കുമോ എന്ന് പേടിയുണ്ട്"; വിഡിയോയുമായി അവതാരക

ഉർവശിയുടെ വിശദീകരണം തന്നെ വേദനിപ്പിച്ചു എന്നാണ് ദക്ഷ പറഞ്ഞത്

Manju Soman

ആശ സിനിമ പ്രമോഷനിടെ അവതാരകയുടെ ഇംഗ്ലീഷ് ഉപയോഗത്തിനെ നടി ഉർവശി രംഗത്തെത്തിയത് വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. പിന്നാലെ സദസിസുള്ള ഒരു പ്രായമായ അമ്മ പറഞ്ഞതിനാവാണ് മലയാളം സംസാരിക്കാൻ താൻ അവശ്യപ്പെട്ടതെന്ന് ഉർവശി വ്യക്തമാക്കിയിരുന്നു. പിന്നാലെ വിവാദത്തിൽ പ്രതികരിച്ച് അവതാരകയായ ദക്ഷ രവീന്ദ്രനാഥ് രംഗത്തെത്തിയിരിക്കുകയാണ്. ഉർവശിയുടെ വിശദീകരണം തന്നെ വേദനിപ്പിച്ചു എന്നാണ് ദക്ഷ പറഞ്ഞത്. വർഷങ്ങളായി താൻ കെട്ടിപ്പടുത്ത തന്‍റെ പ്രൊഫഷനേയും മാനസികാരോഗ്യത്തേയും ഈ വിവാദം ബാധിക്കുമോ എന്ന് തനിക്ക് പേടിയുണ്ടെന്നും ദക്ഷ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു.

വളരെ ബഹുമാനിക്കുന്ന ഇതിഹാസ നടി ഉർവശി ചേച്ചിയുമായി ബന്ധപ്പെട്ട വിവാദമായതിനാൽ താൻ ഇതിനെ ഇതുവരെ അനുകൂലിച്ചും തമാശയാക്കിയുമായി കണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ഉർവശി ചേച്ചി പറഞ്ഞ ചില കാര്യങ്ങൾ തന്നെ വല്ലാതെ വിഷമിപ്പിച്ചു എന്നാണ് ദക്ഷ പറയുന്നത്. സദസിലുണ്ടായിരുന്ന ഒരു അമ്മ മലയാളത്തിൽ പറയൂ എന്ന ആംഗ്യം കാണിച്ചതുകൊണ്ടാണ് താൻ അങ്ങനെ പറഞ്ഞത് എന്നാണ് ഉർവശി ചേച്ചി പറഞ്ഞത്. എന്തുകൊണ്ടോ തനിക്ക് അത് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് ദക്ഷയുടെ വാക്കുകൾ.

സ്റ്റേജിൽ നിന്ന് ബാരിക്കേഡ് കെട്ടി തിരിച്ചടത്താണ് ആളുകൾ നിന്നിരുന്നത്. അവിടെ നിന്ന് ഒരാൾ വാ കൊണ്ട് അങ്ങനെയൊരു ആക്ഷൻ കാണിച്ചാൽ എങ്ങനെയാണ് സ്റ്റേജിൽ നിൽക്കുന്ന ആൾക്ക് കാണാൻ കഴിയുക. എന്നാൽ പരിപാടിയുടെ വിഡിയോയിൽ എങ്ങും അങ്ങനെയൊരു ചേച്ചിയെ കാണാൻ സാധിക്കുന്നില്ലെന്നും ദക്ഷ പറയുന്നു. അങ്ങനെയൊരാൾ പറഞ്ഞെങ്കിൽ തന്നെ ഉർവശി ചേച്ചിക്ക് തന്നെ കൈകാട്ടി വിളിച്ചാൽ മതിയായിരുന്നു എന്നും ദക്ഷ കൂട്ടിച്ചേർത്തു.

ആശ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസ് ചെയ്യുന്ന ചിത്രമാണ്. സംഘാടകർ ആവശ്യപ്പെട്ടതുകൊണ്ടാണ് ഇംഗ്ലീഷിലും മലയാളത്തിലുമായി സംസാരിച്ചത്. ആ സമയത്ത് പ്രതികരിക്കാതിരുന്നതിന്‍റെ കാരണവും ദക്ഷ വ്യക്തമാക്കി. ആ സന്ദർഭത്തിൽ മറ്റെന്താണ് തനിക്ക് ചെയ്യാൻ സാധിക്കുക എന്നാണ് ചോദിച്ചത്. അഞ്ചു വർഷത്തിൽ ആയിരത്തിൽ അധികം പരിപാടികൾ താൻ ആങ്കർ ചെയ്തിട്ടുണ്ട്. ആ എക്സ്പീരിയൻസിൽ നിന്ന് താൻ മനസിലാക്കിയിട്ടുള്ളത് വ്യക്തിപരമായ വികാരങ്ങൾക്ക് സ്റ്റേജിൽ പ്രസക്തിയില്ല എന്നാണ്. പരിപാടി മനോഹരമായി അവതരിപ്പിച്ച് വിജയിപ്പിക്കുക എന്നതാണ് ആങ്കറുടെ ജോലി അതുകൊണ്ടാണ് ആ സമയത്ത് കൂളായി പ്രതികരിക്കാൻ ശ്രമിച്ചത്. തന്‍റെ വരുമാനമാർഗമാണ് ഇതെന്നും അതിനെ കൂടി ബാധിക്കാൻ തുടങ്ങിയിരിക്കുന്നതിനാലാണ് ഇങ്ങനെ പ്രതികരിച്ചതെന്നന്നും ദക്ഷ കൂട്ടിച്ചേർത്തു.

ചക്രവാതച്ചുഴി; തിങ്കൾ വരെ ശക്തമായ മഴയ്ക്ക് സാധ്യത

ഇന്ത‍്യയ്‌ക്കെതിരായ പരമ്പര; വിൻഡീസ് പടയെ ഷായ് ഹോപ്പ് നയിക്കും, കമിൽ പുരാൻ അടക്കമുള്ളവർ ടീമിൽ

ടാസ്മാക് ജീവനക്കാർക്ക് യൂണിഫോം ഏർപ്പെടുത്തി തമിഴ്നാട് സർക്കാർ

അമൃത്‌സറിലെ എഎസ്ഐയുടെ കൊലപാതകം; പ്രതികളിലൊരാൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

മാസപ്പടിക്കേസിൽ വിജിലൻസിന്‍റെ പ്രാഥമിക അന്വേഷണത്തിന് സാധ‍്യത; സർക്കാരിന്‍റെ അന്വേഷണ തീരുമാനം ഉടൻ