'തൂക്കി... അതാണല്ലോ ശീലം': നസ്ലിനെ പ്രശംസിച്ച് സംഗീത് പ്രതാപ്

 
Entertainment

'തൂക്കി... അതാണല്ലോ ശീലം': നസ്ലിനെ പ്രശംസിച്ച് സംഗീത് പ്രതാപ്

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രശംസ

Manju Soman

സൂര്യ നായകനായി എത്തിയ സീൻ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തിൽ നസ്ലിനാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. ഇപ്പോൾ സീനിന്‍റെ വിജയത്തിൽ നസ്ലിനെ പ്രശംസിച്ച് നടൻ സംഗീത് പ്രതാപ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രശംസ. തൂക്കി... അതാണല്ലോ ശീലം- എന്നാണ് സീനിലെ നസ്ലിന്‍റെ പോസ്റ്റർ പങ്കുവച്ചുകൊണ്ട് സംഗീത് കുറിച്ചത്.

നസ്ലിന്‍റെ അടുത്ത സുഹൃത്താണ് സംഗീത്. പ്രേമലുവിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. കൂടാതെ അടുത്തിടെ ഇറങ്ങിയ മോളിവുഡ് ടൈംസിലും ഇവർ ഒന്നിച്ചിരുന്നു. പ്രേമലു രണ്ടിൽ നിന്നുള്ള നസ്ലിന്‍റെ പിൻമാറ്റത്തിനെതിരേയുള്ള സംവിധായകൻ ഗിരീഷ് എ.ഡി.യുടെ വിമർശനങ്ങൾ വലിയ ചർയായിരുന്നു. അതിനു പിന്നാലെയാണ് സീനിലെ നസ്ലിന്‍റെ പ്രകടനം കൈയടി നേടുന്നത്.

ആവേശത്തിനു ശേഷം ജീത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് സീൻ. ചിത്രത്തിൽ ഈശ്വരൻ എന്ന കഥാപാത്രത്തെയാണ് നസ്ലിൻ അവതരിപ്പിച്ചത്. സൂര്യയ്ക്കൊപ്പം അതിഗംഭീരമായ പ്രകടനമാണ് നസ്ലിൻ കാഴ്ചവെച്ചത് എന്നാണ് പ്രേക്ഷക പ്രതികരണം. തമിഴ് സിനിമയിലേക്കുള്ള നസ്ലിന്‍റെ അരങ്ങേറ്റ ചിത്രമാണ് സീൻ.