അനിരുദ്ധ് രവിചന്ദർ, കാവ‍്യ മാരൻ

 
Entertainment

അനിരുദ്ധും കാവ‍്യ മാരനും ഗ്രീസിൽ വച്ച് വിവാഹിതരാകുന്നു? സത‍്യമെന്ത്

ഇരുവരും ഗ്രീസിൽ വച്ച് നവംബർ 10ന് വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്

Aswin AM

സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദറും സൺ ഗ്രൂപ്പ് ഉടമയായ കലാനിധിമാരന്‍റെ മകളും ഐപിഎൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ ഉടമയുമായ കാവ‍്യ മാരനും ഗ്രീസിൽ വച്ച് നവംബർ 10ന് വിവാഹിതരാകുമെന്ന് റിപ്പോർട്ട്. എന്നാൽ ഇക്കാര‍്യം ഇരുവരും ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഈ വർഷത്തെ ഏറ്റവും വലിയ സെലിബ്രിറ്റി ഇവന്‍റുകളിൽ ഒന്നായി ഇത് മാറിയേക്കാം. അനിരുദ്ധിന്‍റെ അമ്മാവനും നടനുമായ വൈ.ജി. മഹേന്ദ്രൻ അടുത്തിടെ അനിരുദ്ധ് ഉടൻ വിവാഹിതനാകുമെന്ന് വെളിപ്പെടുത്തയിതോടെയാണ് അഭ‍്യൂഹങ്ങൾ ശക്താമായത്.

എന്നാൽ ആരായിരിക്കും വധുവെന്ന കാര‍്യം വൈ.ജി. മഹേന്ദ്രൻ വ‍്യക്തമാക്കിയിരുന്നില്ലെങ്കിലും കാവ‍്യയെ പ്രശംസിച്ച് സംസാരിച്ചിരുന്നു. ഇതോടെ വധു കാവ‍്യ തന്നെയാണെന്ന് ആരാധകർ ഉറപ്പിക്കുകയായിരുന്നു. ഇതാദ‍്യമായല്ല ഇരുവരെയും ചുറ്റിപ്പറ്റി അഭ‍്യൂഹങ്ങൾ പരക്കുന്നത്.

നേരത്തെ 2025ൽ ഇരുവരും തമ്മിൽ ഒരു വർഷത്തിലേറെയായി ഡേറ്റിങ്ങിലാണെന്നും വിവാഹിതരാകാൻ പദ്ധതിയിടുന്നതായി ഒരു റെഡ്ഡിറ്റ് പോസ്റ്റ് പ്രചരിച്ചിരുന്നു. പിന്നീട് അഭ‍്യൂഹങ്ങൾ തള്ളി അനിരുദ്ധ് രംഗത്തെത്തിയിരുന്നു. ഇന്ത‍്യയിൽ അറിയപ്പെടുന്ന പ്രമുഖ സംഗീത സംവിധായകനാണ് അനിരുദ്ധ്. ലിയോ, ഇന്ത‍്യൻ 2, കൂലി തുടങ്ങി നിരവധി ചിത്രങ്ങളുടെ സംഗീതം അദ്ദേഹം കൈകാര‍്യം ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളിലെ ഗാനങ്ങളെല്ലാം വമ്പൻ ഹിറ്റുകളായിരുന്നു.

ഇമ്രാൻഖാന് ആശ്വാസം; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതിയുടെ ഉത്തരവ്

14 മുഖ്യമന്ത്രിമാർ ക്രിമിനൽ കേസിൽ പ്രതികൾ!! വി.ഡി. സതീശനെതിരേ 18 കേസുകൾ!

നീറ്റ് പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമം; അന്വേഷണത്തിന് ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

മോമോസും ഫ്രഞ്ച് ഫ്രൈസും കഴിച്ചതിനു പിന്നാലെ വയറുവേദനയും ഛർദിയും; 2 വിദ‍്യാർഥികൾ മരിച്ചു

ഒഡീശയിലെ പ്രളയക്കെടുതി; 13 പേർക്ക് ജീവൻ നഷ്ടമായി