അപർണ ദാസ്

 
Entertainment

‌മറ്റൊരു മലയാളി താരം കൂടി കന്നഡയിലേക്ക്; രവിചന്ദ്രനൊപ്പം അപർണ ദാസ്

സത്യൻ അന്തിക്കാടിന്‍റെ ഫഹദ് ഫാസിൽ നായകനായ ഞാൻ പ്രകാശൻ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.

Entertainment Desk

സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി അപർണ ദാസ് കന്നഡ സിനിമയിലേക്ക്. സർവേ ജനാഃ സുഖിനോ ഭവന്തു' എന്ന സിനിമ‍യിൽ മനോരഞ്ജൻ രവിചന്ദ്രന്‍റെ നായികയായാണ് അപർണ എത്തുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായി. എസ്.വി. എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ എസ്.വി. നാരായണനും എസ്.വി. കൃഷ്ണമൂർത്തിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുനിൽ രുദ്രപ്രഭയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനെന്ന നിലയിൽ സുനിൽ രുദ്രപ്രഭയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. പൃഥ്വി അംബാർ ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത.

പാലക്കാട് സ്വദേശിയായ അപർണ ദാസ്. സത്യൻ അന്തിക്കാടിന്‍റെ ഫഹദ് ഫാസിൽ നായകനായ ഞാൻ പ്രകാശൻ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. അതിനു ശേഷം മനോഹരം, ആനന്ദ് ശ്രീബാല, പ്രിയൻ ഓട്ടത്തിലാണ് എന്നീ സിനിമകളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചു. തമിഴിൽ വിജയ് നായകനായ 'ബീസ്റ്റ്', 'ദാദ' തുടങ്ങിയ ചിത്രങ്ങളിലും 'വദന്തി' എന്ന തമിഴ് വെബ് സീരീസിലും അപർണ അഭിനയിച്ചിട്ടുണ്ട്. '

എസ്.വി. എന്‍റർടെയ്ൻമെന്‍റ് നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണിത്. 'അറ്റംപ്റ്റ് ടു മർഡർ' 'രംഗനായകി' തുടങ്ങിയ ചിത്രങ്ങൾ നേരത്തെ ഈ ബാനറിൽ നിർമ്മിച്ചിട്ടുണ്ട്. പൂർണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കാർത്തിക് എസ് ഛായാഗ്രഹണം നിർവഹിക്കുമ്പോൾ കെ.എം. പ്രകാശാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്.

ബ്രിക്സ് ഉച്ചകോടി: സസ്പെൻസിന് വിരാമം; ഷി ജിൻപിങ് ഇന്ത്യയിലെത്തും

ബ്രിക്സ് ഉച്ചകോടി; ലോകനേതാക്കൾക്കായി 500 ആഡംബര വാഹനങ്ങൾ സജ്ജം

ചൈനയിൽ ചരക്കുകപ്പലിന് തീപിടിച്ചു; 20 പേർ മരിച്ചു, അഞ്ച് പേരെ കാണാനില്ല

ചാറ്റ്ജിപിടിയുടെ ‘80 വൈബ്’ ട്രെൻഡ് രാഷ്ട്രീയപ്പോരിലേക്ക്; കോൺഗ്രസും ബിജെപിയും എഐ ചിത്രങ്ങളുമായി രംഗത്ത്

ചെങ്കോട്ട സ്ഫോടനത്തിലെ മുഖ‍്യ പ്രതി ഉമർ നബി ആദ‍്യം ല‍ക്ഷ‍്യമിട്ടത് ഡൽഹിയിലെ ജൈന ക്ഷേത്രം; കൂടുതൽ വിവരങ്ങൾ പുറത്ത്