അൻസിബ ഹസൻ, ടിനി ടോം

 
Entertainment

''ആരോട് സംസാരിച്ചാലും അവരെ ചേർത്ത് ടിനി ടോം അവിഹിത കഥകൾ സൃഷ്ടിക്കും''; തുറന്നടിച്ച് അൻസിബ ഹസൻ

തന്നെ പറ്റി ടിനി ടോം അപവാദങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും നടി ആരോപിച്ചു

Aswin AM

മലയാള ചലചിത്ര താരങ്ങളുടെ സംഘടനയായ അമ്മയിൽ നിന്നും രാജിവയ്ക്കാനുണ്ടായ കാരണം വ‍്യക്തമാക്കി നടി അൻസിബ ഹസൻ. താൻ രാജി വയ്ക്കാൻ കാരണം നടൻ ടിനി ടോം ആണെന്നും തന്നെ പറ്റി നടൻ അപവാദങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും നടി ആരോപിച്ചു.

ആരോട് സംസാരിച്ചാലും അവരെ ചേർത്ത് ടിനി ടോം അവിഹിതക്കഥകൾ സൃഷ്ടിക്കും. മതതീവ്രവാദിയാക്കാൻ ശ്രമം നടത്തി. മതം മാറ്റാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് പരത്തി. ഇത്രയും കാലം തുറന്നു പറയാതിരുന്നത് സിനിമയിൽ നിന്ന് പുറത്താകുമെന്ന് ഭയന്നാണെന്നും നടി കൂട്ടിച്ചേർത്തു. എന്നാൽ നിയമനടപടി സ്വീകരിക്കുന്നതിനെ പറ്റി ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും നടി വ‍്യക്തമാക്കി.

യുപിഐ പേയ്മെന്‍റിന് ഫീസ്: സർക്കാർ തീരുമാനം മാറില്ല

പിഎഫ് ശമ്പള പരിധി 25,000 രൂപയായി ഉയർത്തി

അഗാർക്കറുടെ കരാർ അവസാന ഘട്ടത്തിൽ; പുതിയ ചീഫ് സെലക്റ്ററായി ലക്ഷ്മൺ വരുമോ?

സുഡാനിൽ സ്വർണ ഖനി തകർന്നു; 67 പേർ മരിച്ചു

കെസി കൊണ്ടുവന്ന ഹിമാചൽ വൈദ്യുതി കേരളത്തിനു വേണ്ട; പകൽ കിട്ടിയിട്ട് കാര്യമില്ലെന്ന് സണ്ണി ജോസഫ്