140 ദിവസം നീണ്ട മാരത്തോൺ ഷൂട്ടിങ്, കാട്ടാളന് പാക്കപ്പ്

 
Entertainment

140 ദിവസം നീണ്ട മാരത്തോൺ ഷൂട്ടിങ്, കാട്ടാളന് പാക്കപ്പ്

ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രം ക്യൂബ്സ് എന്‍റർടൈൻമെന്‍റിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് നിർമിക്കുന്നത്

Manju Soman

ആന്‍റണി വർഗീസിനെ നായകവാക്കി പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയായി. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രം ക്യൂബ്സ് എന്‍റർടൈൻമെന്‍റിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് നിർമിക്കുന്നത്. നൂറ്റിനാൽപ്പതു ദിവസത്തോളം നീണ്ടുനിന്ന മാരത്തോൺ ചിത്രീകരണമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.

തായ്‌ലൻഡിൽ ചിത്രീകരണമാരംഭിച്ച ഈ ചിത്രം പിന്നിട് ഇടുക്കി, തേനി, പൂന, ചെന്നൈ, രാമേശ്വരം, മുംബൈ. എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ചെന്നൈയിലെ ലൊക്കഷനിലാണ് ഫുൾ പായ്ക്കപ്പ് ആയത്. അഭിനേതാക്കൾ ക്കൊപ്പം മൃഗങ്ങൾക്കും, ഏറെ പ്രാധാന്യമുള്ള ഈ ചിത്രം കാടിനോടും മൃഗങ്ങളോടും സാഹസ്സികമായി പോരാടുന്ന ഒരു യുവാവിന്‍റെ കഥയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ആന്‍റണി എന്ന കഥാപാത്രമായാണ് ആന്‍റണി പെപ്പെ എത്തുന്നത്. സമീപകാല മലയാള സിനിമയിൽ ഏറ്റവും മികച്ച ആക് ഷനുകളും, വയലൻസുമുള്ള ചിത്രം കൂടിയായിരിക്കും കാട്ടാളൻ.

ഇന്ത്യക്കകത്തും പുറത്തുമുള്ള , മികച്ച സാങ്കേതിക വിദഗ്ദരുടെ ഒരു സംഗമം തന്നെ ഈ ചിത്രത്തിലുണ്ട്. മികച്ച ആക്ഷൻ കോറിയോ ഗ്രാഫർ ആയ കെംബ കൊച്ചടക്കിയും സംഗീത സംവിധായകൻ അജനീഷ് ലോക നാഥും ചിത്രത്തിലുണ്ട്. കബീർദുഹാൻ സിംഗ്, തുഷാര വിജയൻ, ജഗദീഷ്, ആൻസൺ പോൾ, എന്നിവർക്കു പുറമേ ജഗദീഷ് സിദ്ദിഖ്, കബീർദുഹാൻ സിംഗ്, (മാർക്കോ ഫെയിം) ആൻസൺ പോൾ, റാജ് തിരൺ ദാസ്, ഷോൺ ജോയ്, എന്നിവർക്കൊപ്പം വിവിധ രംഗങ്ങളിൽ വലിയ ആസ്വാദകവൃന്ദത്തിന്‍റെ ഉടമകളായ റാപ്പർജിനി, ഹനാൻഷാ, കിൽ താരം പാർത്ഥ്തിവാരി, ഷിബിൻ എസ്. രാഘവ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഗാനങ്ങൾ - വിനായക് ശശികുമാർ.സുഹൈൽ കോയ, സംഭാഷണം - ഉണ്ണി‌ ആർ., ഛായാഗ്രഹണം - രണ ദേവ്, എഡിറ്റിംഗ് - ഷമീർ മുഹമ്മദ്, കലാസംവിധാനം സുനിൽ ദാസ്, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ, സ്റ്റിൽസ് - അമൽ സി. സദർ, ക്രിയേറ്റീവ് പ്രൊഡ്യൂസർ - ഡിപിൽദേവ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ജുമാന ഷെരീഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- ബിനു മണമ്പൂർ . പ്രവീൺ എടവണ്ണപ്പാറ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ. മെയ് മാസത്തിൽ വേൾഡ് റിലീസ്റ്റിനൊരുങ്ങുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ക്യൂബ്സ് എന്റെർ ടൈൻ മെന്റ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളെ പ്രഖ്യാപിച്ച് ബിജെപി; പുതുച്ചേരിയുടെ ചുമതല കെ. സുരേന്ദ്രന്, ജോർജ് കുര്യൻ ലക്ഷദ്വീപിന്‍റെ ചുമതലക്കാരനാകും

കടലിൽ കാണാതായിട്ട് 55 ദിവസം; മകന്‍റെ രൂപം മരത്തടിയിൽ കൊത്തിയെടുത്തു, ചിതയിൽ ദഹിപ്പിച്ച് അമ്മ

ഞായറാഴ്ച ബാങ്കുകൾ തുറന്നു പ്രവർത്തിക്കും; അനുമതി നൽകി ആർബിഐ

ഐസിസി ടി20 റാങ്കിങ്ങിൽ റാഷിദ് ഖാനെ വീഴ്ത്തി പാക്കിസ്ഥാൻ താരം; ഒന്നാം സ്ഥാനത്തിന് പുതിയ അവകാശി

വെള്ളി നിറം പൂശി സ്വർണക്കടത്ത്; 9 കോടി രൂപയുടെ സ്വർണവുമായി എട്ട് പേർ പിടിയിൽ