അനുമോൾ

 
Entertainment

"ആരും കഴിക്കരുത്, തല കറങ്ങുന്നു"; കണ്ണീരൊഴുക്കി അനുമോൾ|Video

ആരും ഇങ്ങനെ ചെയ്യരുതെന്നും തമാശയ്ക്ക് പോലും ആരും ഇത് കഴിക്കരുതെന്നും കുട്ടികൾക്ക് വാങ്ങിക്കൊടുക്കരുതെന്നും ഇരുവരും പറയുന്നുണ്ട്.

MV Desk

സ്റ്റാർ മാജിക് , ബിഗ്ബോസ് തുടങ്ങിയ ടിവി ഷോകളിലൂടെ ഒരുപാട് ആരാധകരുള്ള താരമാണ് അനുമോൾ. താരം പങ്കു വയ്ക്കുന്ന വിഡിയോകൾ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ജോളോ ചിപ്സ് തിന്നുന്ന വിഡിയോ പങ്കു വച്ചിരിക്കുകയാണ് അനുമോൾ. മിനിസ്ക്രീൻ താരമായ ആതിര മാധവും അനുമോളും ചേർന്ന് ജോളോ ചിപ്സ് തിന്നുന്ന വിഡിയോയാണ് പങ്കു വച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും എരിവുള്ള മുളകുകൾ ഉപയോഗിച്ച് ഉണ്ടാക്കുന്നവയാണ് ജോളോ ചിപ്സ്. ഇവ കഴിക്കുന്നത് ഒരു സമയത്ത് സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആയിരുന്നു.

എന്നെങ്കിലും ജോളോചിപ് കഴിക്കണമെന്ന് തന്‍റെ വളരെ കാലത്തെ ആഗ്രഹമായിരുന്നുവെന്നാണ് അനുമോൾ വിഡിയോയിൽ പറയുന്നത്. ഒരു കഷ്ണം കഴിച്ചു കഴിഞ്ഞ ഉടനെ തന്നെ ഇരുവരും എരിഞ്ഞ് കരയുന്നത് കാണാം. ശത്രുക്കൾക്ക് കൊടുക്കാൻ പറ്റിയ സാധനമാണെന്നും തല കറങ്ങുന്നു എന്നുമാണ് അനുമോൾ അതിനിടെ ‌പറയുന്നത്.

ചെവിയിൽ പോലും അസ്വസ്ഥത തോന്നുന്നുവെന്ന് ആതിര പറയുന്നു. ആരും ഇങ്ങനെ ചെയ്യരുതെന്നും തമാശയ്ക്ക് പോലും ആരും ഇത് കഴിക്കരുതെന്നും കുട്ടികൾക്ക് വാങ്ങിക്കൊടുക്കരുതെന്നും ഇരുവരും പറയുന്നുണ്ട്. വെറുംവയറ്റിൽ ജോളോ ചിപ് കഴിക്കാൻ പാടില്ലെന്ന് അറിഞ്ഞിട്ടു തന്നെയാണിത് ചെയ്തതെന്നും താരം പറയുന്നു.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി