അനുമോൾ, ഭുവനേഷ്

 
Entertainment

വീണ്ടും വിവാഹത്തിനൊരുങ്ങി അനുമോൾ; മൂകാംബികയിൽ മാലയിടും

ഓഗസ്റ്റ് 18ന് ഗുരുവായൂരിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.

Entertainment Desk

വീണ്ടും വിവാഹത്തിനൊരുങ്ങി ബിഗ്ബോസ് ജേതാവും ഇൻഫ്ലുവൻസറുമായ അനുമോൾ. നടനും മോഡലുമായ ഭുവനേഷ് ആണ് അനുമോളുടെ വരൻ. ഓഗസ്റ്റ് 18ന് ഗുരുവായൂരിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഗുരുവായൂരിലെ വിവാഹത്തിനു മുൻപേ ജൂൺ 7ന് ചെന്നൈയിൽ വച്ച് വിവാഹം കഴിച്ചിരുന്നുവെന്ന് പിന്നീട് അനുമോൾ വെളിപ്പെടുത്തി.

ഭുവനേഷിന്‍റെ കുടുംബത്തിന്‍റെ സാന്നിധ്യത്തിൽ തമിഴ് ആചാരപ്രകാരമായിരുന്നു വിവാഹം. ഈ ചടങ്ങിന്‍റെ ഫോട്ടോകളും വിഡിയോകളും താരം പുറത്തു വിട്ടിരുന്നു. പിന്നീട് സെപ്റ്റംബറിൽ ആറ്റുകാൽ ക്ഷേത്രത്തിൽ താലിമാറ്റൽ ചടങ്ങും അമ്മയുടെ ആഗ്രഹപ്രകാരം മാലയിടലും നടത്തി.

താലിമാറ്റൽ ചടങ്ങിന്‍റെ വിഡിയോക്ക് ഒപ്പമാണ് താരം ഇനി മൂകാംബികയിൽ വച്ച് മാലയിടുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതെല്ലാം തന്‍റെ നേർച്ചയാണെന്നും അനുമോൾ പറയുന്നുണ്ട്.

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത; മഴ ശക്തമാകും

സോമനാഥ് ക്ഷേത്രത്തിൽ ബോംബ് ഭീഷണി; സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സ്ഥലത്തെത്തി

പ്രിയദർശിനിയുടെ 100ാം ദിനത്തിൽ സൗജന്യ സാരി വിതരണമില്ല, വ്യാജ വാർത്തയെന്ന് ഗതാഗതമന്ത്രി

രാജസ്ഥാനിലെ 18 കൗൺസിലർമാർ 'അപ്രത്യക്ഷരായി'; ഹരിയാന പൊലീസിന്‍റെ കസ്റ്റഡിയിലെന്ന് കോൺഗ്രസ്

''ഇന്ത‍്യൻ ക്രിക്കറ്റിലെ കോഹിനൂർ വജ്രങ്ങൾ''; രോഹിത്തിനെയും കോലിയെയും പിന്തുണച്ച് മുൻ സെലക്റ്റർ