ധ്രുവ് വിക്രം |അനുപമ പരമേശ്വരൻ

 
Entertainment

ഹോട്ടലില്‍ വച്ച് ഇരുവരും പൊരിഞ്ഞ അടി; ധ്രുവിനെ അനുപമ ചെരുപ്പൂരി അടിച്ചു?

കഴിഞ്ഞ 3 വര്‍ഷമായി ധ്രുവും അനുപമയും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകൾ

Entertainment Desk

ഏറെക്കാലങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചയായ ബന്ധമായിരുന്നു നടീ-നടന്മാരായ അനുപമ പരമേശ്വരന്‍റേതും ധ്രുവ് വിക്രമിന്‍റേതും. ഇപ്പോഴിതാ വീണ്ടും ഇരുവരെയും കുറിച്ചാണ് സൈബറിടങ്ങളിലെ ചർച്ച. ഇരുവരും പിരിഞ്ഞതു സംബന്ധിച്ചാണ് ചർച്ച നീളുന്നത്. ഏറെ നാളുകൾക്ക് ശേഷം അടുത്തിടെ അനുപമ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളും കുറിപ്പുമാണ് ഇരുവരും പിരിഞ്ഞെന്ന വാർത്തകൾ സജീവമാവാൻ കാരണം.

സമാധാനം കണ്ടെത്തുന്നതിനെക്കുറിച്ചും, അവനവനെ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചുമൊക്കെയായിരുന്നു അനുപമയുടെ പോസ്റ്റുകള്‍. അപ്രൂവലുകള്‍ക്കും പാട്ടിന്‍റെ സെലക്ഷനും മറ്റൊരാള്‍ നല്‍കുന്ന ക്യാപ്ഷനും കാത്തിരിക്കേണ്ടതില്ലാതെ വരുമ്പോള്‍ പോസ്റ്റ് ചെയ്യുകയെന്നത് കൂടുതല്‍ രസകരമാകും എന്നുമായിരുന്നു അനുപമയുടെ കുറിപ്പ്.

ഇപ്പോഴിതാ ഇന്ത്യൻ സായാഹ്ന ദിനപത്രമാ‍യ മിഡ് ഡേ പങ്കുവയ്ക്കുന്ന വിവരമനുസരിച്ച് ചെന്നൈയിലെ ഒരു ഹോട്ടലില്‍ വച്ച് അനുപമയും ധ്രുവും തമ്മില്‍ വലിയ വാക്ക് തര്‍ക്കമുണ്ടായെന്നും അനുപമ ധ്രുവിനെ ചെരുപ്പൂരി അടിച്ചെന്നുമാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ 3 വര്‍ഷമായി ധ്രുവും അനുപമയും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകൾ. കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് ധ്രുവും അനുപമയും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ധ്രുവിന്‍റെ പെരുമാറ്റത്തെ അനുപമ ചോദ്യം ചെയ്തത് വലിയ തർക്കത്തിലേക്ക് വഴിവച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. പിന്നാലെ അനുപമ ധ്രുവിനെ ചെരുപ്പൂരി അടിക്കുകയും ബന്ധം അവസാനിപ്പിക്കുകയും ചെയ്തതായും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാൽ വിഷയത്തിൽ അനുപമയോ ധ്രുവോ പ്രതികരിച്ചിട്ടില്ല. പ്രണയത്തെക്കുറിച്ചും പലപ്പോഴും അഭ്യൂഹങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇരുവരും ഒരിക്കൽ പോലും ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. അതുകൊണ്ടുത്തെ പ്രചരിക്കുന്ന റിപ്പോർട്ടുകളിൽ എത്രത്തോളം വസ്തുതയുണ്ടെന്നത് വ്യക്തമല്ല.

സംസ്ഥാനത്ത് വ്യാഴാഴ്ച കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

എന്തിനാണ് സമരം? ആ സമയം കൂടി ഇരുന്ന് പഠിച്ചുകൂടെ! സിജെപി സമരത്തിനെതിരേ നീറ്റ് ടോപ്പര്‍

160 യാത്രക്കാരുമായി ചുരം കയറി; പ്രിയദർശിനി ബസിന്‍റെ ജോയിന്‍റ് ഒടിഞ്ഞ് അപകടം

ബുധനാഴ്ചയും വ്യാഴാഴ്ച‍യും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെലോ അലർട്ട്

ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണം; ബെംഗളൂരുവിലെ ബിജെപി ഓഫിസിലേക്ക് പ്രതിഷേധ മാർച്ചുമായി കോൺഗ്രസ്