അനുശ്രീ

 
Entertainment

എന്ത് മൈ... ആണ് ഇവിടെ നടക്കുന്നത്; വിഴിഞ്ഞം സംഭവത്തിൽ തെറി പറഞ്ഞ് അനുശ്രീയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

ഇവിടെ എന്തും നടക്കുന്നമെന്ന സ്ഥിതിയാണെന്ന് അനുശ്രീ

Jisha P.O.

വിഴിഞ്ഞത്ത് റോഡിൽ യുവാവിനെ ക്രൂരമായി മർദിച്ച കൊലപ്പെടുത്തിയ സംഭവത്തിൽ പരസ്യമായി തെറിവിളിച്ച് നടി അനുശ്രീ. ആർക്കും ആരേയും എന്തും ചെയ്യാം എന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്നും പിന്നെ എന്തിനാണ് ഈ നിയമങ്ങളെന്നും അനുശ്രീ ചോദിച്ചു.

വിഴിഞ്ഞം സംഭവത്തിലെ വീഡിയോ ഇപ്പോൾ കാണാൻ ഇടയായി. എന്തു മൈ ആണ് ഇവിടെ നടക്കുന്നത്. ആർക്കും എന്തും ചെയ്യാം. അത് തല്ലിയാലും കൊന്നാലും ആർക്കും ഒന്നും പറ്റില്ലന്ന് ചെയ്യുന്നവർക്ക് അറിയാം.

അതുകൊണ്ടാണ് ഇതൊക്കെ വെറും ലാഘവത്തോടെ ഇവിടെ നടക്കുന്നത്. എന്ത് നിയമങ്ങളാണ് ഇവിടെയുള്ളത്. കള്ളും കഞ്ചാവും അടിച്ച് കേറ്റിട്ട് കാണിച്ചു കൂട്ടുന്ന തെമ്മാടിത്തരങ്ങൾ .... ദൈവത്തിന്‍റെ സ്വന്തം നാട് അനുശ്രീ ഇൻസ്റ്റയിൽ കുറിച്ചു.

ബുധനാഴ്ച അർധരാത്രി വിഴിഞ്ഞം മുക്കോളയിലെ ബാറിന് മുന്നിലുള്ള സർവീസ് റോഡിൽ വെച്ചാണ് വെള്ളായണി സ്വദേശി സുനമൻ (38) കൊല്ലപ്പെട്ടത്. ബാറിൽ വെച്ചുണ്ടായ നിസാരമായ വാക്കേറ്റത്തിൽ ഇടപെട്ടതായിരുന്നു സുമൻ. പരിക്കേറ്റ പ്രതികളിലൊരാളായ അച്ചു തന്‍റെ സഹോദരൻ അനന്തുവിനെ വിളിച്ചുവരുത്തി സുമനെ ക്രൂരമായി മർദിക്കുകയായിരുന്നു.സംഭവത്തിന്‍റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സഹോദരങ്ങളായ അച്ചു (24), അനന്തു (19) എന്നിവരെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. റോഡിൽ വീണുകിടന്ന സുമനെ ആക്രോശിച്ചുകൊണ്ട് പ്രതികൾ വീണ്ടും ചവിട്ടുകയും ഇടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ലഹരിക്ക് അടിമപ്പെട്ട യുവാക്കൾ പൊതുമധ്യത്തിൽ നടത്തുന്ന ഇത്തരം അതിക്രമങ്ങൾ കേരളത്തിൽ വർധിച്ചുവരുന്നത് വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു