അനുശ്രീ

 
Entertainment

സ്റ്റൈലിസ്റ്റില്ലെങ്കിൽ ഇതായിരിക്കും അവസ്ഥ; സാരിയുടുക്കാൻ കഷ്ടപ്പെട്ട് അനുശ്രീ

പച്ചബ്ലൗസും പാന്‍റുമിട്ട് സാരിയുടുക്കാൻ ശ്രമിക്കുന്ന അനുശ്രീയാണ് ചിത്രങ്ങളിൽ

Manju Soman

മലയാളികളുടെ ഇഷ്ടതാരമാണ് അനുശ്രീ. സാരി ലുക്കിലുള്ള താരത്തിന്‍റെ ചിത്രങ്ങളെല്ലാം വൈറലാവാറുണ്ട്. എന്നാൽ സ്റ്റൈലിസ്റ്റ് ഇല്ലെങ്കിൽ സാരിയുടുക്കാൻ പണിപെടും എന്നാണ് അനുശ്രീ പറയുന്നത്. സോഷ്യൽ മീഡിയയിലാണ് താരം സാരിയുടുക്കാനുള്ള പെടാപ്പാട് പങ്കുവച്ചത്.

പച്ചബ്ലൗസും പാന്‍റുമിട്ട് സാരിയുടുക്കാൻ ശ്രമിക്കുന്ന അനുശ്രീയാണ് ചിത്രങ്ങളിൽ. ഒരു പേഴ്സണൽ സ്റ്റൈലിസ്റ്റ് ഇല്ലാതെ സ്വന്തമായി സ്റ്റൈൽ ചെയ്യുമ്പോൾ കിട്ടുന്ന റിസൽട്ട് ഇതായിരിക്കും എന്ന അടിക്കുറിപ്പിലാണ് അനുശ്രീ ചിത്രങ്ങൾ പങ്കുവച്ചത്. തന്‍റെ സ്ഥിരം സ്റ്റൈലിസ്റ്റുകളായ ശബരിനാഥ്, ശാന്തി കൃഷ്ണ എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ്.

പോസ്റ്റിന് താഴെ കമന്‍റുകളുമായി നിരവധി പേരാണ് എത്തുന്നത്. ഇത്രനാളായിട്ടും സാരിയുടുക്കാൻ പഠിച്ചില്ലേ എന്നാണ് പലരുടേയും ചോദ്യം. വൈറലായതിനു പിന്നാലെ അനുശ്രീ പോസ്റ്റ് പിൻവലിച്ചു.

വിദ‍്യാർഥി പ്രക്ഷോഭത്തിൽ നുഴഞ്ഞു കയറിയ സാമൂഹിക വിരുദ്ധർക്കെതിരേ നടപടി വേണം; ആവശ‍്യവുമായി പരുക്കേറ്റ പൊലീസുകാരുടെ കുടുംബം

ഐബി ഉദ്യോഗസ്ഥന്‍റെ കൊലപാതകത്തിൽ മുൻ എഎപി കൗൺസിലർക്ക് ജീവപര്യന്തം തടവ്

24 മണിക്കൂറും പ്രവർത്തിക്കുന്ന സപ്ലൈകോ കൺവീനിയൻസ് സ്റ്റോറുകൾ വരുന്നു; ആദ്യത്തേത് വൈറ്റിലയിൽ

ലങ്കൻ പര‍്യടനം; ഫിറ്റ്നസ് ടെസ്റ്റ് പാസായി ബുംറ, ഇന്ത‍്യൻ ടീം സജ്ജം

എബിവിപി കേന്ദ്ര വർക്കിങ് കമ്മിറ്റി യോഗം കൊച്ചിയിൽ