"മൂന്നു മണിക്കൂർ നേരത്തെ അസംബന്ധം, അതൊരു സിനിമയാണോ?"; ധുരന്ധർ 2ന് എതിരേ അസദുദ്ദിൻ ഒവൈസി

 
Entertainment

"മൂന്നു മണിക്കൂർ നേരത്തെ അസംബന്ധം, അതൊരു സിനിമയാണോ?"; ധുരന്ധർ 2ന് എതിരേ അസദുദ്ദിൻ ഒവൈസി

"മൂന്ന് മണിക്കൂർ കഴിയുമ്പോൾ മുസ്ലീങ്ങളെ അസഭ്യം പറയണോ വേണ്ടയോ എന്ന് നിങ്ങളെ ചിന്തിപ്പിക്കുന്നു"

Manju Soman

രൺവീർ സിങ് ചിത്രം ധുരന്ധർ 2ന് എതിരേ രൂക്ഷ വിമർശനവുമായി ലോക്സഭാ എംപി അസദുദ്ദീൻ ഒവൈസി. ചിത്രം വയലൻസിനെ പ്രോത്സാഹിപ്പിക്കുന്നതാണ് എന്നാണ് ഒവൈസി ആരോപിക്കുന്നത്. മൂന്ന് മണിക്കൂർ നേരത്തെ അസംബന്ധമാണ് അതെന്നും സിനിമയെന്ന് ധുരന്ധറിനെ വിളിക്കാനാവുമോ എന്നും ഒവൈസി ചോദിച്ചു.

"അതൊരു സിനിമയാണോ? മൂന്ന് മണിക്കൂർ നേരത്തെ അസംബന്ധമാണ്. മൂന്ന് മണിക്കൂർ നേരത്തെ സിനിമ കാണാനുള്ള സമയം എനിക്കില്ല. വയലൻസും അസഭ്യം പറയുന്നതും അല്ലാതെ മറ്റെന്താണ് സിനിമയിലുള്ളത്. മൂന്ന് മണിക്കൂർ കഴിയുമ്പോൾ മുസ്ലീങ്ങളെ അസഭ്യം പറയണോ വേണ്ടയോ എന്ന് നിങ്ങളെ ചിന്തിപ്പിക്കുന്നു. ഇതെല്ലാം കാണാൻ ആർക്കാണ് സമയം?"- ഒവൈസി പറഞ്ഞു.

അതിനിടെ ബോക്സ് ഓഫിസിൽ സൂപ്പർഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുകയാണ് ചിത്രം. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം സ്പൈ ത്രില്ലറാണ്. ധുരന്ധർ 2 പ്രൊപ്പഗാണ്ട ചിത്രമാണെന്ന് ആരോപണം ഉയർന്നിരുന്നു.

ചീട്ട് കൊട്ടാരം പോലെ തകർന്ന് സൺറൈസേഴ്‌സ്; വമ്പൻ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്

തമിഴക വെട്രി കഴകത്തിന് പിന്തുണ: മന്നാർഗുഡി എംഎൽഎ എസ്. കാമരാജിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

'65 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവുമുണ്ട്': ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി

വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വിജയ്

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 പേർ മരിച്ചു; 3 പേർക്ക് പരുക്ക്