ആശ ശരത്

 

file image

Entertainment

"കമലദളത്തിൽ അഭിനയിക്കാൻ സമ്മതിച്ചില്ല, അന്ന് കരഞ്ഞുകൊണ്ടാണ് മടങ്ങിയത്"; ആശ ശരത്

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ഇന്ന് ആശ ശരത്

Namitha Mohanan

സിരിയലുകളിലൂടെയും സിനിമകളിലൂടെയും സുപരിചിതയായ നടിയാണ് ആശാ ശരത്. അടുത്തകാലത്താണ് ആശ ശരത് സിനിമയിൽ സജീവമായത്. ഇന്ന് മലയാള സിനിമയിലെ നിറസാന്നിധ്യമാണ്. ഇപ്പോഴിതാ തനിക്ക് സിനിമയിൽ വളരെ കാലം മുൻപ് തന്നെ അവസരം ലഭിച്ചതായി ആശ ശരത് തുറന്നു പറയുന്നു.

മോഹൻ ലാലിന്‍റെ നായികയായി അവസരം ലഭിച്ചിട്ടും അഭിനായിക്കാൻ സമ്മതിച്ചില്ലെന്നാണ് ആശ പറയുന്നത്. കമലദളം, കാബൂളിവാല തുടങ്ങിയ സിനിമകളില്‍ അവസരം ലഭിച്ചെങ്കിലും വീട്ടുകാർ സമ്മതിക്കാത്തതിനാൽ നടന്നില്ലെന്ന് ആശാ ശരത് പറയുന്നു. ഒരു അഭിമുഖത്തിലായിരുന്നു ആശയുടെ വെളിപ്പെടുത്തല്‍.

"സിനിമ ഒരിക്കലും എന്‍റെ സ്വപനമായിരുന്നില്ല. കമലദളം വന്നപ്പോള്‍ അത് നടക്കാതെ പോയതാണ്. അച്ഛനും അമ്മയും പറഞ്ഞു ഇത് നിനക്കു ഉള്ളത് അല്ല എന്ന്. ആ കാലഘട്ടത്തില്‍ അവര്‍ പറയുന്നത് ഞാന്‍ കേള്‍ക്കുന്നു. 17 വയസിലാണ്. പ്രീഡിഗ്രി പഠിക്കുന്ന സമയത്താണ്. ഞാന്‍ പക്ഷേ ആ സിനിമയുടെ ലൊക്കേഷനില്‍ പോയിരുന്നു. ഇങ്ങനെ ഒരു സിനിമ ഉണ്ടെന്ന് എന്നെ വിളിച്ച് പറയുന്നത് ജയറാം ഏട്ടനാണ്. എന്‍റെ നാട്ടിലാണ് അദ്ദേഹം. അഭിനയിക്കാന്‍ ഇല്ലെന്ന് ലൊക്കേഷനില്‍ പോയി പറഞ്ഞപ്പോള്‍ ആദ്യമായി ലാലേട്ടനെയും സിബി സാറിനെയും ലോഹിദാസിനെയും പര്‍വതിയെയും കണ്ടു. വളരെ സങ്കടത്തോടെയാണ് അന്ന് തിരിച്ച് പോന്നത്", ആശ ശരത്ത് പറയുന്നു.

മുൻ യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ വസതിയിൽ അതിക്രമിച്ച് കയറി അജ്ഞാത വ്യക്തി

240 യാത്രക്കാരുമായി പോയ ഇന്തോനേഷ്യൻ കപ്പൽ കാണാതായി

"സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ഞാൻ ജോലി നൽകി"; വെളിപ്പെടുത്തലുമായി ജി. സുധാകരൻ

"ആർക്കും വേണ്ടി തിരുത്തേണ്ടതല്ല ഇസ്ലാമിക നിയമങ്ങൾ"; വിവാദ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് കാന്തപുരം

ആണവ സംഘർഷത്തിന്‍റെ വർധിച്ചുവരുന്ന അപകടസാധ്യതയിൽ ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് നേതാക്കൾ