അസിനും രാഹുൽ ശർമയും, മകൾ അരിൻ
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാലോകത്തെ മിന്നും താരമായിരുന്നു അസിൽ. മൈക്രോ സോഫ്റ്റ് സഹസ്ഥാപകനായ രാഹുൽ ശർമയുമായുള്ള വിവാഹശേഷം സിനിമയിൽ നിന്ന് പൂർണമായി മാറി നിൽക്കുകയാണ് അസിൻ. സോഷ്യൽ മീഡിയയിൽ പോലും അസിനെ കാണാനാവില്ല. ഇപ്പോൾ ഇവരുടെ മകൾ അരിൻ റെയ്ൻ ശർമയെക്കുറിച്ച് രാഹുൽ ശർമ നടത്തിയ വെളിപ്പെടുത്തലാണ് ചർച്ചയാവുന്നത്.
മകൾക്ക് ഏഴ് വയസായിട്ടും ഇതുവരെ സ്ക്രീൻ ടൈം നൽകിയിട്ടില്ല എന്നാണ് രാഹുൽ പറയുന്നത്. ടിവിയോ മൊബൈൽ ഫോണോ വീട്ടിൽ ഇല്ല. മകൾക്കായി ഒരുപാട് പുസ്തകൾ വാങ്ങി വച്ചിട്ടുണ്ട്. രണ്ടാം ക്ലാസിൽ പഠിക്കുന്ന മകൾക്ക് പഠിക്കാനായി 9ാം ക്ലാസിലെ പാഠപുസ്തകം വരെ വാങ്ങിവച്ചിട്ടുണ്ട് എന്നാണ് രാഹുൽ ശർമ പറയുന്നത്. കൂടാതെ മകൾ 12 ഭാഷകൾ സംസാരിക്കും. മകളുടെ പഠനത്തിലും വളർച്ചയിലും പൂർണ ശ്രദ്ധ നൽകുന്നത് അസിനാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
അരിന് ഇതുവരെ സ്ക്രീനുകളൊന്നും നൽകിയിട്ടില്ല. വീട്ടിൽ ടിവിയോ മൊബൈൽ ഫോണുകളും ഇല്ല. പകരം വായിക്കാനായി നിറയെ പുസ്തകങ്ങൾ മാത്രമാണുള്ളത്. അരിൻ ഇപ്പോൾ രണ്ടാം ക്ലാസിലാണ്. എട്ടിലേയും ഒൻപതിലേയും വരെ പുസ്തകങ്ങൾ വീട്ടിൽ വാങ്ങിവച്ചിട്ടുണ്ട്. മകളെ പത്താം ക്ലാസ് പരീക്ഷ ഇപ്പോൾ തന്നെ എഴുതിച്ചാലോ എന്ന് ഇടയ്ക്കൊക്കെ തമാശയായി പറയാറുണ്ട്. ഏഴു വയസുകാരിയായ മകൾക്ക് കൊറിയൻ, ജാപ്പനീസ്, തായ്, ചൈനീസ് ഉൾപ്പടെ 12 ഭാഷകൾ മനസിലാക്കാനും സംസാരിക്കാനും കഴിയും.- രാഹുൽ ശർമ കൂട്ടിച്ചേർത്തു.
പഠനത്തിൽ മകൾ മികവ് പുലർത്തുന്നതിന് കാരണം അസിൻ നൽകുന്ന ശ്രദ്ധയുടെ ഫലമാണ് എന്നാണ് അദ്ദേഹം പറയുന്നത്. കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിൽ അസിൻ വഹിക്കുന്ന പങ്ക് വലുതാണ്. ഞങ്ങളുടെ വീട്ടിലെ കാര്യങ്ങളെല്ലാം നോക്കുന്നത് അസിനാണ്. അവളെപ്പോലെ ഒരാളെ ഞാൻ എന്‍റെ ജീവിതത്തിൽ കണ്ടിട്ടില്ല. അസിനെ വിവാഹം കഴിച്ചതാണ് എനിക്ക് ഏറ്റവും ഗുണം ചെയ്തത്. അവളാണ് എന്‍റെ ഏറ്റവും വലിയ കരുത്ത്. - രാഹുൽ ശർമ കൂട്ടിച്ചേർത്തു.