അവന്തിക

 
Entertainment

'ഇൻസ്റ്റ​ഗ്രാമിൽ മറുപടി അയക്കണം, നമ്പർ വേണം', പിന്നാലെ കൂടി ആരാധകൻ: അനുഭവം പങ്കുവച്ച് അവന്തിക

മാസ്ക് ധരിച്ചിട്ടും അയാൾക്ക് തന്നെ മനസിലായെന്നും തന്റെ ഫോൺ നമ്പർ വേണമെന്നായിരുന്നു അയാളുടെ ആവശ്യമെന്നും അവന്തിക പറഞ്ഞു

Manju Soman

ആരാധകനിൽ നിന്നുണ്ടായ മോശം അനുഭവം പങ്കുവച്ച് നടി അവന്തിക മോഹൻ. സുഹൃത്തുമായി പുറത്തിറങ്ങിയപ്പോഴാണ് ഒരാൾ പിന്നാലെ കൂടിയത്. മാസ്ക് ധരിച്ചിട്ടും അയാൾക്ക് തന്നെ മനസിലായെന്നും തന്റെ ഫോൺ നമ്പർ വേണമെന്നായിരുന്നു അയാളുടെ ആവശ്യമെന്നും അവന്തിക പറഞ്ഞു. തരില്ലെന്ന് പറഞ്ഞപ്പോൾ കാറുമായി പിന്നാലെ കൂടിയെന്നും നടി പറയുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് നടി തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്.

മാസ്ക് ധരിച്ച് പുറത്തുനിൽക്കുന്ന സമയത്ത് ഒരു മനുഷ്യൻ പെട്ടെന്ന് എന്റെ അടുത്തേക്ക് വന്നു. ഞാൻ അവന്തികയാണോ എന്ന് ചോദിച്ചു. ഒരു ‘പ്രോജക്റ്റുകൾക്ക്’ വേണ്ടി എന്റെ നമ്പർ വേണമെന്ന് അയാൾ നിർബന്ധിച്ചു. നമ്പർ തരാനാവില്ലെന്ന് മര്യാദയോടെ ഞാൻ അയാളോട് പറഞ്ഞിട്ടും അയാൾ പിൻമാറിയില്ല. എന്റെ കൂട്ടുകാരി ഞങ്ങളെ വെറുതെ വിടാൻ ആവശ്യപ്പെട്ടു, ഉടൻ തന്നെ അവിടെ നിന്ന് നടന്നുപോയി. കുറച്ച് കഴിഞ്ഞപ്പോൾ അയാൾ കാർ ഞങ്ങളെ പിന്തുടരാൻ തുടങ്ങി.

തിരക്കുള്ള സ്ഥലത്തുവച്ചു ഞങ്ങൾ അയാളെ നേരിട്ടു. ഇങ്ങനെ പെരുമാറിയാൽ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞു. ഇതോടെ ‘എനിക്ക് നിങ്ങളെ ഇഷ്ടമാണ്, മാഡം’ എന്ന് പറഞ്ഞ് അയാൾ കരയാൻ തുടങ്ങി. എപ്പോഴെങ്കിലും മറുപടി കൊടുക്കുമോ എന്നും അയാൾ ചോദിച്ചു. അയാളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഞാനത് സമ്മതിച്ചു. അപ്പോഴാണ് അയാൾ അവിടെ നിന്ന് പോയത്. ജീവിതത്തിൽ അസ്വാഭാവിക സ്വഭാവമുള്ള പല സൈക്കോകളെയും കണ്ടിട്ടുണ്ട്, പക്ഷേ ഇത് അതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. ഒരാൾ നോ പറഞ്ഞാൽ അത് മാനിക്കുക, അതിരുകൾ കടക്കരുത്. - അവന്തിക വ്യക്തമാക്കി.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി