നിവിൻ പോളി, ബി. ഉണ്ണികൃഷ്ണൻ

 
Entertainment

ബി. ഉണ്ണികൃഷ്ണനും നിവിൻ പോളിയും ഒന്നിക്കുന്ന പുതിയ ചിത്രം; പേരും ട്രെയിലറും 17ന്

ഗോകുലം ഗോപാലനും ആർ.ഡി. ഇലുമിനേഷൻസ് എൽഎൽപിയുമാണ് ചിത്രത്തിന്‍റെ നിർമാതാക്കൾ

Aswin AM

ബി. ഉണ്ണികൃഷ്ണന്‍റെ സംവിധാനത്തിൽ നിവിൻ പോളി നായകനായെത്തുന്ന പുതിയ ചിത്രത്തിന്‍റെ വിവരങ്ങൾ പുറത്ത്. ചിത്രത്തിന്‍റെ പേരും ട്രെയിലറും ഫെബ്രുവരി 17ന് പുറത്തിറക്കുമെന്നാണ് അണിയറ പ്രവർത്തകർ വ‍്യക്തമാക്കിയിരിക്കുന്നത്. ഗോകുലം ഗോപാലനും ആർ.ഡി. ഇലുമിനേഷൻസ് എൽഎൽപിയുമാണ് ചിത്രത്തിന്‍റെ നിർമാതാക്കൾ.

പൊളിറ്റിക്കൽ ഡ്രാമ ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്‍റെ രചനയും ഉണ്ണികൃഷ്ണൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. പെരുന്നാൾ റിലീസായി ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് സൂചന. നിവിൻ പോളിക്കു പുറമെ ബാലചന്ദ്രമേനോനും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ഇവരെ കൂടാതെ ഷറഫുദ്ദീൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, ആൻ അഗസ്റ്റിൻ, നിഷാന്ത് സാഗർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

മെസി വിവാദം: അബ്ദുറഹ്മാന്‍റേത് സത്യപ്രതിജ്ഞാലംഘനം

ശബരിമല നട ഞായറാഴ്ച തുറക്കും; വിപുലമായ സർവീസുകളുമായി കെഎസ്ആർടിസി

ഓണത്തിരക്ക്: കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 സ്പെഷ്യൽ ബസ് സർവീസുകൾ

മുഖ്യമന്ത്രി ഒരാഴ്ച സെക്രട്ടേറിയറ്റിൽ സന്ദർശകരെ കാണില്ല

വന്ദേമാതരം വേണ്ട, സ്വാതന്ത്ര്യദിനത്തിൽ സ്കൂളുകളിൽ പാടുക ദേശീയ ഗാനം