'ബേബി ഡോൾ' ഗായിക കനിക കപൂർ വിവാഹമോചിതയാകുന്നു

 
Entertainment

'ബേബി ഡോൾ' ഗായിക കനിക കപൂർ വിവാഹമോചിതയാകുന്നു

പതിനെട്ടാമത്തെ വയസിൽ കനിക ബന്ധുവിന്‍റെ സുഹൃത്തായ രാജ് ചന്ദോക്കിനെ വിവാഹം കഴിച്ചിരുന്നു.

Entertainment Desk

വിവാഹമോചിതയാകുന്നുവെന്ന് പ്രഖ്യാപിച്ച് ബോളിവുഡ് ഗായിക കനിക കപൂർ. സമൂഹമാധ്യമങ്ങളിലൂടെയാണ് കനിക ഇക്കാര്യം അറിയിച്ചത്. നാല് വർഷം മുൻപാണ് എൻആർഐ ബിസിനസുകാരനായ ഗൗതം ഹതിരമണിയും കനികയും വിവാഹിതരായത്. ഏറെ ആലോചനകൾക്ക് ശേഷമാണ് ഞാനും ഭർത്താവും വ്യത്യസ്ത പാതകളിലൂടെ മുന്നോട്ടു പോകാൻ തീരുമാനിച്ചിരിക്കുകയാണ്. ഒരു ചെലവഴിച്ച കാലത്തിന് നന്ദിയുള്ളവളാണ്. അദ്ദേഹത്തിന് ആശംസകൾ നേരുന്നു. തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും അനാവശ്യ ചർച്ചകൾ ഒഴിവാക്കണമെന്നും കനിക കുറിച്ചിട്ടുണ്ട്.

കനികയുടെ രണ്ടാം വിവാഹമാണിത്. പതിനെട്ടാമത്തെ വയസിൽ കനിക ബന്ധുവിന്‍റെ സുഹൃത്തായ രാജ് ചന്ദോക്കിനെ വിവാഹം കഴിച്ചിരുന്നു. ലണ്ടനിലേക്ക് താമസവും മാറ്റി. ഇരുവർക്കും മൂന്നു മക്കളുമുണ്ട്. 2012ൽ ഇരുവരും വേർപിരിഞ്ഞു. അതിനു ശേഷമാണ് കനിക ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്.

പിന്നീട് ബോളിവുഡിൽ സജീവമായി. രാഗിണി എംഎംഎസ് 2 എന്ന സിനിമയിലെ ബേബി ഡോൾ എന്ന ഗാനം ഹിറ്റായതോടെയാണ് കനികയുടെ കരിയറിൽ ഉയർച്ചയുണ്ടായത്. 2014ലും 2020ലും ഗൗതമിനോട് വിവാഹാഭ്യർഥന നടത്തിയിരുന്നുവെന്നും പിന്നീട് 2021ൽ ഗൗതം തന്നോട് വിവാഹാഭ്യർഥന നടത്തിയെന്നും കനിക മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്.