ബാലൻ സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പം സൂര്യയും ജ്യോതികയും

 
Entertainment

'ബാലന്‍' മാസ്റ്റര്‍പീസ്, പ്രശംസിച്ച് സൂര്യയും ജ്യോതികയും

സംവിധായകന്‍ ചിദംബരത്തേയും തിരക്കഥാകൃത്ത് ജിത്തു മാധവനേയും പ്രശംസിച്ചു

Manju Soman

മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് ബിലന്‍ ദി ബോയ്. തിയറ്ററില്‍ എത്തിയ ചിത്രത്തേക്കുറിച്ച് മികച്ച അഭിപ്രായമാണ്. സിനിമാപ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോള്‍ ചിത്രത്തെ പ്രശംസിച്ച് ജ്യോതിക പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. നടന്‍ സൂര്യയ്‌ക്കൊപ്പം എത്തിയാണ് ജ്യോതിക സിനിമ കണ്ടത്.

ചിത്രത്തെ മാസ്റ്റര്‍പീസ് എന്നാണ് നടി വിശേഷിപ്പിച്ചത്. നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണെന്നും താരം വ്യക്തമാക്കി. സംവിധായകന്‍ ചിദംബരത്തേയും തിരക്കഥാകൃത്ത് ജിത്തു മാധവനേയും പ്രശംസിച്ചു. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് കുറിപ്പ് പങ്കുവച്ചത്.

ബാലന്‍: ദി ബോയ് - ചിദംബരം ഒരുക്കിയ അതിമനോഹരമായ ഒരു സിനിമ, ജീത്തു മാധവന്റെ കൗതുകകരവും ആശ്ചര്യപ്പെടുത്തുന്നതുമായ തിരക്കഥ, സഹാനുഭൂതിയും നിഗൂഢതയും നിഷ്‌കളങ്കതയും കുറ്റകൃത്യബോധവുമെല്ലാം വളരെ മനോഹരമായാണ് സംയോജിപ്പിച്ചിരിക്കുന്നത്. ഉറപ്പായും കണ്ടിരിക്കേണ്ട മാസ്റ്റര്‍പീസാണ് ഇത്.- ജ്യോതിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ചിത്രത്തിലെ അഭിനേതാക്കളേയും നടി പ്രശംസിച്ചു. ഫര്‍സാന, ആദിശേഷന്‍, സിനന്‍ എന്നിവരുടെ പ്രകടനത്തെ ജ്യോതിക പ്രശംസിച്ചു. ടൊവിനോയുടെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് ചിത്രത്തിലേതെന്നും നടി കുറിച്ചു. സംഗീത സംവിധാനം നിര്‍വഹിച്ച സുശിന്‍ ശ്യം. ക്യാമറ ചെയ്ത ഷൈജു ഖാലിദിനേയും നടി പ്രശംസിച്ചു.

തിരുവനന്തപുരം കോർപ്പറേഷനിൽ കൈയാങ്കളി; മേയർക്കും കൗൺസിലർമാർക്കും പരുക്ക്

തകർന്നടിഞ്ഞ കെട്ടിടങ്ങൾ, വിണ്ടു കീറിയ റോഡുകൾ; മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞേക്കും |Video

കുട്ടനാടിന് അവധി വേണമെന്ന് എംഎൽഎ; പരിശോധിക്കാമെന്ന് മൈക്കിലും കൊടുക്കില്ലെന്ന് സ്വരം താഴ്ത്തിയും മുഖ്യമന്ത്രി|Video

വജ്രാഭരണം കാണാനില്ല, നടൻ രവി മോഹന്‍റെ വീട്ടിൽ ജോലിക്കാരെ തടഞ്ഞു വച്ചു; രക്ഷപെടുത്തി പൊലീസ്

മത്സരത്തിനിടെ കാനഡ താരത്തിന്‍റെ കാലൊടിഞ്ഞു, ഖത്തർ താരത്തിന് വിലക്ക്|Video