ബ്യൂട്ടി ഫിൽറ്റർ പണി മുടക്കി, യഥാർഥ മുഖം പുറത്തു വന്നു; ഇൻഫ്ലുവൻസർക്ക് നഷ്ടമായത് 1,40,000 ഫോളോവേഴ്സ്

 
Entertainment

ബ്യൂട്ടി ഫിൽറ്റർ പണി മുടക്കി, യഥാർഥ മുഖം പുറത്തു വന്നു; ഇൻഫ്ലുവൻസർക്ക് നഷ്ടമായത് 1,40,000 ഫോളോവേഴ്സ്

യഥാർഥ മുഖം കണ്ടതിന്‍റെ പേരിൽ അൺ ഫോളോ ചെയ്തവരെയും കണക്കറ്റ് പരിഹസിക്കുന്നുണ്ട്.

നീതു ചന്ദ്രൻ

ബ്യൂട്ടി ഫിൽറ്റർ അപ്രതീക്ഷിതമായി പണി മുടക്കിയതോടെ ചൈനീസ് ഇൻഫ്ലുവൻസർക്ക് അപ്രതീക്ഷിതമായി നഷ്ടമായത് 1,40,000 ഫോളോവേഴ്സിനെ. ഇൻഫ്ലുവൻസറുടെ പേരോ മറ്റു വിവരങ്ങളോ പുറത്തു വന്നിട്ടില്ല. ലൈവ് സ്ട്രീമിങ്ങിനിടെയാണ് അപ്രതീക്ഷിതമായി ബ്യൂട്ടി ഫിൽറ്റർ പണി മുടക്കിയത്. ഇടയ്ക്കിടെ യഥാർഥ മുഖവും ഫിൽറ്ററോടും കൂടിയ മുഖവും മാറി വരുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിഡിയോക്കു താഴെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്‍റുകളുണ്ട്. ഇൻഫ്ലുവൻസറുടെ യഥാർഥ മുഖം കൂടുതൽ ഭംഗിയുള്ളതാണെന്നും ഫിൽറ്ററിടുമ്പോൾ പ്രേതത്തിനെ പോലെയാണിരുന്നതെന്നും ചിലർ പറയുന്നു.

യഥാർഥ മുഖം കണ്ടതിന്‍റെ പേരിൽ അൺ ഫോളോ ചെയ്തവരെയും കണക്കറ്റ് പരിഹസിക്കുന്നുണ്ട്. ലോകം സൗന്ദര്യമുള്ളവരോട് പക്ഷപാതം കാണിക്കാറുണ്ടെന്നും അതു കൊണ്ടാണ് കൂടുതൽ പേരും ബ്യൂട്ടി ഫിൽറ്ററുകൾ ഉപയോഗിക്കുന്നതെന്നും മറ്റൊരാൾ പറയുന്നു.

2019ലും സമാനമായ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. യുവർ ഹൈനസ് ക്വിയാവോ ബിലുവോ എന്ന പേരിലുള്ള അക്കൗണ്ടിലൂടെ മധുരമുള്ള ശബ്ദമുള്ളതും സുന്ദരിയുമായ ഒരു പെൺകുട്ടി നിരവധി ഫോളോവേഴ്സിനെ നേടിയിരുന്നു. എന്നാൽ ഒരിക്കൽ ലൈവ് സ്ട്രീമിങ്ങിനിടെ ബ്യൂട്ടി ഫിൽറ്റർ പണി മുടക്കി. അപ്പോഴാണ് 58 വയസോളം പ്രായമുള്ള സ്ത്രീയാണ് യുവതിയെപ്പോലെ വിഡിയോ ചെയ്തിരുന്നതെന്ന് പലരും തിരിച്ചറിഞ്ഞത്.

മോശം ഫോം തുടർന്ന് ബാബർ അസം; ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ പാക്കിസ്ഥാന് ബാറ്റിങ് തകർച്ച

'രാഷ്ട്രീയ ലക്ഷ‍്യത്തോടെയുള്ള പ്രതികാര നടപടി എല്ലാ മാർഗങ്ങളിലൂടെയും ചെറുക്കും'; ഇഡി നടപടിയിൽ സിപിഎം പൊളിറ്റ് ബ‍്യൂറോ

''സ്വിച്ചിട്ട പോലെ പരിഹരിക്കാൻ പറ്റുന്ന കാര‍്യമല്ല, എല്ലാവരുടെയും സഹായം വേണം''; വൈദ‍്യുതി പ്രതിസന്ധിയിൽ മന്ത്രി സണ്ണി ജോസഫ്

നിതിൻ രാജിന്‍റെ മരണം; റിമാൻഡിലായി 48-ാം ദിവസം ഡോ. റാമിന് ജാമ‍്യം

എസ്‌ഐആർ; ഝാർഖണ്ഡിലെ വോട്ടർ പട്ടികയിൽ കടന്നുകൂടി മൂന്ന് അഫ്ഗാൻ പൗരൻമാർ