സ്വാസിക

 
Entertainment

''ഭംഗിയുള്ള പുരുഷനെ വിവാഹം കഴിക്കണമെന്നായിരുന്നു ആഗ്രഹം'', എപ്പോഴും പ്രാധാന്യം സൗന്ദര്യത്തിനെന്ന് സ്വാസിക

"ഞാനെപ്പോഴും ലുക്കിന് പ്രാധാന്യം കൊടുക്കുന്നയാളാണ്. അത് തെറ്റാണെന്ന് ഒരുപാട് പേർക്ക് തോന്നിയേക്കാം. പക്ഷേ എന്‍റെ കാഴ്ചപ്പാടിൽ എനിക്ക് അതാണ് ഇഷ്ടം"

Namitha Mohanan

സിനിമകളിലും സീരിയലുകളിലുമായി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ ഒട്ടനവധി ആരാധകരെ സമ്പാധിച്ചിട്ടുള്ള നടിയാണ് സ്വാസിക. പലപ്പോഴും തന്‍റെ അഭിപ്രായപ്രകടനങ്ങളിലൂടെ സ്വാസിക സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ സ്വാസിക പറഞ്ഞ കാര്യമാണ് ശ്രദ്ധേയമാവുന്നത്.

നല്ല ലുക്ക് ഉള്ള കാണാൻ സൗന്ദര്യമുള്ള ആളെ കല്യാണം കഴിക്കണം എന്നതായിരുന്നു തന്‍റെ ആഗ്രഹമെന്നാണ് സ്വാസികയുടെ പുതിയ പ്രതികരണം. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്‍റെ പ്രതികരണം.

"ഞാനെപ്പോഴും ലുക്കിന് പ്രാധാന്യം കൊടുക്കുന്നയാളാണ്. അത് തെറ്റാണെന്ന് ഒരുപാട് പേർക്ക് തോന്നിയേക്കാം. പക്ഷേ എന്‍റെ കാഴ്ചപ്പാടിൽ എനിക്ക് അതാണ് ഇഷ്ടം. എനിക്ക് നല്ല സൗന്ദര്യമുള്ള ഒരു പുരുഷൻ വരണം എന്ന് തന്നെയായിരുന്നു ആ​ഗ്രഹം. ലുക്കിൽ ഒന്നും കാര്യമില്ല, മനസാണ് നോക്കേണ്ടത് എന്നൊക്കെ ഒരുപാട് പേർ പറയാറുണ്ട്. അത് സത്യമാണ്. അതിലും കാര്യമുണ്ട്. പക്ഷേ എനിക്കെപ്പോഴും ലുക്കും പ്രധാനമാണ്.

അത് ഞാൻ സത്യസന്ധമായി തന്നെ പറയുകയാണ്. എനിക്ക് വരുന്ന ആൾ സൗന്ദര്യമുള്ള ഒരാളായിരിക്കണമെന്ന് എനിക്കുണ്ടായിരുന്നു. അതെന്‍റെ ആ​ഗ്രഹമാണ്. സ്വപ്നം കാണുന്നതിന് ആർക്കും ഒരു നിയന്ത്രണവുമില്ലല്ലോ. ഞാനൊരു ശിവഭക്തയാണ്. ഓം നമ: ശിവായ ഒക്കെ കാണുമ്പോൾ അതുപോലെ ലുക്കുള്ള ഒരാൾ വേണമെന്നുണ്ടായിരുന്നു ആഗ്രഹം. ഞാനെപ്പോഴും ഫാന്‍റസിയിൽ ജീവിക്കുന്ന ഒരാളാണ്. ​

ഭർത്താവിന് വേണ്ട ഗുണം എന്താണ് ചോദിച്ചാൽ ബഹുമാനിക്കുന്ന ഒരാളായിരിക്കണം. സ്ത്രീ, പുരുഷൻ അങ്ങനെയൊന്നുമില്ല. മനുഷ്യരെ ബഹുമാനിക്കുന്ന ഒരാളായിരിക്കണം. ഇമോഷൻസിന് വില കൊടുക്കുന്ന ആളായിരിക്കണം. എന്‍റെ ഭർത്താവാകുന്ന ആൾ എന്നെ നോക്കുന്നതു പോലെ എന്‍റെ അച്ഛനെയും അമ്മയെയും നോക്കണം.

എല്ലാവർക്കും പ്രചോദനമായ മനുഷ്യനായാൽ നന്നായിരിക്കും എന്നുണ്ടായിരുന്നു. ബഹുമാനം പ്രധാനമാണ്. മുൻപൊരു റിലേഷനുണ്ടായിരുന്നു. അത് തെറ്റായ ചോയിസ് ആയിരുന്നില്ല. നല്ല സൗന്ദര്യമുള്ള ആളായിരുന്നു. ബഹുമാനിക്കുന്ന ആളായിരുന്നു. അങ്ങനെയെല്ലാം നല്ലതായിരുന്നു. എന്നാൽ പെട്ടെന്ന് അദ്ദേഹത്തിന്‍റെ കുടുംബത്തിലൊരു പ്രശ്നമുണ്ടായി. സാമ്പത്തിക പ്രശ്നം വന്നതോടെ പ്രണയവും കുടുംബവും ഒരേ പോലെ കൊണ്ടുപോവാൻ അദ്ദേഹത്തിനായില്ല. അങ്ങനെ പതിയെ അകൽച്ചയിൽ തുടങ്ങിയാണ് ആ ബന്ധം അവസാനിച്ചത്." സ്വാസിക പറയുന്നു

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ