ബോക്സ്‌ ഓഫിസിൽ മോഹൻലാൽ ചിത്രത്തെ മറികടന്ന് ബെത്‌ലഹേം കുടുംബ യൂണിറ്റ്

 
Entertainment

ബോക്സ്‌ ഓഫിസിൽ മോഹൻലാൽ ചിത്രത്തെ മറികടന്ന് ബെത്‌ലഹേം കുടുംബ യൂണിറ്റ്

മോഹൻലാൽ ചിത്രമായ എമ്പുരാനെയാണ് ബോക്സ് ഓഫിസിൽ ബെത്‌ലഹേം കുടുംബ യൂണിറ്റ് മറികടന്നത്

Aswin AM

ഗിരിഷ് എ.ഡിയുടെ സംവിധാനത്തിൽ നിവിൻ പോളി, മമിത ബൈജു എന്നിവർ‌ പ്രധാന വേഷത്തിലെത്തിയ റൊമാന്‍റിക് ഡ്രാമയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായം ലഭിച്ച ചിത്രം വലിയ രീതിയിൽ മുന്നേറുക‍യാണ്. ഇപ്പോഴിതാ ബെത്‌ലഹേം കുടുംബ യൂണിറ്റ് ബോക്സ് ഓഫിസിൽ മോഹൻലാൽ ചിത്രമായ എമ്പുരാനെ മറികടന്നിരിക്കുകയാണ്.

വെറും 18 ദിവസം കൊണ്ട് ബോക്സ് ഓഫിസിൽ നിന്നും 270 കോടി നിവിൻ പോളി ചിത്രം വാരിയെന്നാണ് പ്രമുഖ ട്രാക്കർമാരായ സാക് നിൽക്കിന്‍റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 268 കോടി രൂപയായിരുന്നു എമ്പുരാന്‍റെ ലൈഫ് ടൈം ആഗോള ഗ്രോസ് കളക്ഷൻ.

ബെത്‌ലഹേം കുടുംബ യൂണിറ്റിന്‍റെ തമിഴ്, തെലുങ്ക് പതിപ്പുകൾ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. അന‍്യഭാഷാ പതിപ്പുകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിവിൻ പോളിക്കും മമിതയ്ക്കും പുറമെ സുരേഷ് കൃഷ്ണ, ശ‍്യാം മോഹൻ, റോഷൻ‌ ഷാനവാസ്, സംഗീത് പ്രതാപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷം കൈകാര‍്യം ചെയ്തിട്ടുണ്ട്.

സസ്പെൻഷനിലായ പാളയം പ്രദീപിനായി കത്ത് നൽകിയത് അംഗീകരിക്കാനാവില്ല; രമ്യ ഹരിദാസിനെതിരേ കെപിസിസി പ്രസിഡന്‍റ്

വാർത്താചോർച്ച തടയാൻ അസാധാരണ നടപടിയുമായി സിപിഎം; ഫോൺ വിവരങ്ങളെടുക്കാൻ അം​ഗങ്ങളിൽ നിന്ന് സമ്മതപത്രം ഒപ്പിട്ട് വാങ്ങി

മോഹൻലാലിന്‍റെ ലഫ്റ്റനന്‍റ് കേണല്‍, ഡോക്റ്റര്‍ പദവികള്‍ നീക്കി; വാഹന രേഖകളില്‍ ഇനി പേരുമാത്രം

കേരളം ചുട്ടുപൊള്ളുന്നു; 2 ദിവസം അസാധാരണ ചൂടിന് സാധ്യത, മുന്നറിയിപ്പ്

"ദുർ​ഗാപൂജാ പരസ്യത്തിൽ ദേവിക്ക് 11 കൈകൾ"; പരസ്യമായി മാപ്പു പറഞ്ഞ് മുഖ്യമന്ത്രി