ഭാഗ്യലക്ഷ്മി

 

File photo

Entertainment

"ഞാനൊരു പുരുഷ വിരോധിയല്ല, പുരുഷ കമ്മിഷൻ വരണമെന്നുതന്നെയാണ് ആഗ്രഹം"; ഭാഗ്യലക്ഷ്മി

"പലപ്പോഴും ഞാനൊരു പുരുഷവിരോധിയാണെന്ന ആരോപണം ഉയരാറുണ്ട്"

Namitha Mohanan

താൻ പുരുഷ വിരോധിയല്ലെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. പലപ്പോഴും തനിക്കെതിരേ അങ്ങനെയൊരു ആരോപണം ഉയരാറുണ്ടെന്നും എന്നാൽ തനിക്ക് രണ്ട് ആൺമക്കളാണുള്ളതെന്നും ഒരുക്കലും തനിക്ക് പുരുഷന്മാരോട് വിരോധമില്ലെന്നും അവർ പറയുന്നു.

''എനിക്ക് രണ്ട് ആൺമക്കളാണ് ഉള്ളത്, അതുകൊണ്ട് തന്നെ എനിക്കൊരിക്കലും പുരുഷവിരോധിയാകാൻ കഴിയില്ല. ഞാൻ ഡിവോഴ്സ് ചെയ്തപ്പോൾ‌ എനിക്ക് പറ്റുന്നില്ല എന്നേ ഞാൻ പറഞ്ഞിട്ടുള്ളൂ. എനിക്ക് സ്നേഹം കിട്ടുന്നില്ല. അങ്ങനെയൊരാൾക്കൊപ്പം എനിക്ക് ജീവിക്കാൻ താൽപര്യമില്ല എന്നായിരുന്നു എന്‍റെ സ്റ്റേറ്റ്മെന്‍റ്.

പക്ഷേ, ഇതിന് ഡിവോഴ്സ് കിട്ടില്ലെന്നാണ് എന്നോട് വക്കീൽ പറഞ്ഞത്. എന്തെങ്കിലും പറയ്, പുള്ളിക്ക് അവിഹിത ബന്ധമെന്നോ മറ്റോയെന്ന് എന്നോട് പറഞ്ഞു. ആ മനുഷ്യൻ അങ്ങനെ ഒരാളല്ല എന്നായിരുന്നു എന്‍റെ മറുപടി.

ഡിവോഴ്സ് കേസുകൾ വരുമ്പോൾ സ്ത്രീകൾ ഗാർഹിക പീഡനത്തെക്കുറിച്ച് പറയാറുണ്ട്. എന്നാൽ പുരുഷൻമാരും ഗാർഗിക പീഡനം നേരിടുന്നുണ്ട്. എന്നാലത് പലരും തുറന്നുപറയുന്നില്ല. ചിലർ അന്യായമായി പുരുഷൻമാരുടെ പേരിൽ ഇല്ലാത്ത കുറ്റം ആരോപിക്കും. ചിലയാളുകൾ എങ്ങനെയെങ്കിലും ഡിവോഴ്സ് കിട്ടാൻ വേണ്ടി കുറേ ഇല്ലാത്ത കാര്യങ്ങൾ ആണുങ്ങളുടെ പേരിൽ പറയും. അതുകൊണ്ട് തന്നെ നാട്ടിലൊരു പുരുഷ കമ്മീഷൻ വേണമെന്നാണ് എന്‍റെ അഭിപ്രായം'', ഭാഗ്യലക്ഷ്മി പ്രതികരിച്ചു.

ക്ഷേത്രത്തിലെ മേൽക്കൂര തകർന്നു വീണു; 4 പേർ മരിച്ചു|Video

"മില്‍മയുടെ വാര്‍ഷികാഘോഷ സമ്മാനം"; ജാഗ്രതാ നിർദേശവുമായി മിൽമ

ഇത്തരമൊരു മദ്യനയം കേരളത്തിൽ ആദ്യം, യുവതലമുറയെ വഴിതെറ്റിക്കും; വിമർശനവുമായി പിണറായി വിജയൻ

തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് മുൻ കോൺഗ്രസ് നേതാവിന്‍റെ പരാതി; മുഖ്യമന്ത്രിക്ക് ഹൈക്കോടതി നോട്ടീസ്

ടെലഫോൺ എക്സ്ചേഞ്ചിലെ ചെമ്പ് കമ്പി മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റു; രണ്ട് പേർ പിടിയിൽ