ഭാഗ്യലക്ഷ്മി | ലക്ഷ്മിപ്രിയ

 
Entertainment

എനിക്കൊരു നിലവാരമില്ലേ, ആവശ്യത്തിലധികം കേൾക്കുന്നുണ്ടല്ലോ, ഇനി ഞാനും കൂടെ വേണോ? ലക്ഷ്മിപ്രിയയോട് ഭാഗ്യലക്ഷ്മി

'ഭാഗ്യലക്ഷ്മിയെ പോലുള്ള സ്ത്രീകളോട് സംസാരിച്ച് എന്‍റെ സനാതന ചൈതന്യ കളയാന്‍ ഞാന്‍ ഒരുക്കമല്ല' എന്ന ലക്ഷ്മിപ്രിയയുടെ പ്രതികരണത്തെ പരഹസിച്ചാണ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയത്

Namitha Mohanan

നടി ലക്ഷ്മിപ്രിയക്കെതിരേ പരിഹാസിച്ച് ഡബ്ലിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. 'ഭാഗ്യലക്ഷ്മിയെ പോലുള്ള സ്ത്രീകളോട് സംസാരിച്ച് എന്‍റെ സനാതന ചൈതന്യ കളയാന്‍ ഞാന്‍ ഒരുക്കമല്ല' എന്ന ലക്ഷ്മിപ്രിയയുടെ പ്രതികരണത്തെ പരഹസിച്ചാണ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയത്. ലക്ഷ്മി പ്രിയ പറഞ്ഞെന്ന സോഷ്യൽ മീഡിയ കാർഡ് പങ്കിട്ടായിരുന്നു അവരുടെ പ്രതികരണം

ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ...

"സോഷ്യൽ മീഡിയയിൽ നിങ്ങൾക്ക് നേരെ നാനാ ഭാഗത്ത്‌ നിന്നും ആവശ്യത്തിൽ കൂടുതൽ ആക്രമണം നടക്കുന്നുണ്ട് ലക്ഷ്മി പ്രിയ. ഇനി ഞാനും കൂടെ വേണോ? വേണ്ട. എനിക്കൊരു നിലവാരമില്ലേ. അത് ഞാൻ കളയില്ല.. പക്ഷെ എന്താണ് ഈ സനാതന ചൈതന്യം? മനസിലായില്ല. അത് മുഖത്ത് മാത്രം ഉണ്ടായിട്ട് കാര്യമില്ല.. മനസ്സിലും വാക്കിലും പ്രവർത്തിയിലും വേണം.."

ഏതാനും ദിവസങ്ങൾക്ക് മുൻപ് ലക്ഷ്മി പ്രിയയ്ക്ക് എതിരെ ഭാ​ഗ്യലക്ഷ്മി ഒരു വീഡിയോ ചെയ്തിരുന്നു. സോഷ്യല്‍ മീഡിയ കടന്നാക്രമിക്കുന്നതിന് കാരണക്കാരി ലക്ഷ്മി പ്രിയ തന്നെയാണെന്നും എന്തിനാണ് ഒരു പെണ്ണിനെ കുറിച്ച് മറ്റൊരു പെണ്ണായ നിങ്ങള്‍ ഇങ്ങനെ ഇരുന്ന് പരദൂഷണം പറയുന്നതെന്നും ഭാ​ഗ്യലക്ഷ്മി ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഭാഗ്യലക്ഷ്മിയെ പോലുള്ള സ്ത്രീകളോട് സംസാരിച്ച് എന്‍റെ സനാതന ചൈതന്യ കളയാന്‍ ഞാന്‍ ഒരുക്കമല്ല എന്ന് ലക്ഷ്മി പ്രിയ പ്രതികരിച്ചത്.

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

അടിക്ക് തിരിച്ചടിയുമായി ക്യാനഡ; യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം

ഇന്ത്യ-ചൈന അതിർത്തി വിഷയം; ചർച്ച നടത്തി അജിത് ഡോവലും വാങ് യിയും