പ്രേക്ഷക പ്രശംസ നേടി ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ്; ഒടിടി അവകാശം വിറ്റു

 
Entertainment

പ്രേക്ഷക പ്രശംസ നേടി ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ്; ഒടിടി അവകാശം വിറ്റു

തിയേറ്ററിൽ മികച്ച പ്രതികരണത്തോടെ ചിത്രം മുന്നേറുകയാണ്

Namitha Mohanan

ഒരു ഇടവേളക്കു ശേഷം വീണ്ടും ബിജു മേനോൻ നായക വേഷത്തിലെത്തിയ കുടുംബ ചിത്രമാണ് അവറാച്ചൻ ആൻഡ് സൺസ്. തിയേറ്ററിൽ മികച്ച പ്രതികരണത്തോടെ ചിത്രം മുന്നേറുകയാണ്.

നർമത്തിൽ കലർന്ന ഫാമിലി ഡ്രാമയിൽ ബിജു മേനോനൊപ്പം ശ്രീനാഥ് ഭാസി, ഗണപതി, ജോണി ആന്‍റണി, ഗ്രെയ്‌സ് ആന്‍റണി, വിനയ് ഫോർട്ട്, അഖില ഭാർഗവൻ, പാർവതി, കോട്ടയം നസീർ, വിനീത് തട്ടിൽ, പൗളി വത്സൻ, സാബുമോൻ എന്നിങ്ങനെ വലിയൊരു താരനിര അണിനിരക്കുന്നുണ്ട്.

നവാഗതനായ നവാഗതനായ അമൽ ഷീലാ തമ്പി സംവിധാനം ചെയ്യുന്ന ചിത്രം ലിസ്റ്റിൻ സ്റ്റീഫനാണ് അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രം ഒടിടി പ്ലാറ്റ്ഫോമിന് വിറ്റതായുള്ള വിവരമാണ് പുറത്തു വരുന്നത്. തിയേറ്റര്‍ റണ്ണിനു ശേഷം നെറ്റ്ഫ്ലിക്സിലൂടെയായിരിക്കും ഒടിടി സ്‍ട്രീമിങ് നടത്തുക. റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.